‘എന്റെ പോരാട്ടത്തിന്റെ 10% മാത്രമാണുള്ളത്’; പ്രിയങ്ക ചോപ്ര നായികയായ തന്റെ ബയോപിക്കിനെ വിമർശിച്ച് മേരി കോം

മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രം, മണിപ്പൂരിലെ ബാല്യകാലം മുതൽ ലോകചാമ്പ്യൻ ബോക്സറാകുന്നതുവരെയുള്ള താരത്തിന്റെ യാത്രയാണ് അവതരിപ്പിച്ചത്.
‘എന്റെ പോരാട്ടത്തിന്റെ 10% മാത്രമാണുള്ളത്’; പ്രിയങ്ക ചോപ്ര നായികയായ തന്റെ ബയോപിക്കിനെ വിമർശിച്ച് മേരി കോം
Published on: 

തന്റെ ജീവിതത്തെ ആസ്പദമാക്കി 2014ൽ പുറത്തിറങ്ങിയ ബയോപിക് സിനിമയ്‌ക്കെതിരെ ബോക്സിങ് താരം മേരി കോം വിമർശനവുമായി രംഗത്ത്. പ്രിയങ്ക ചോപ്ര നായികയായെത്തിയ ചിത്രം തന്റെ ജീവിതത്തോടും പോരാട്ടങ്ങളോടും നീതി പുലർത്തിയില്ലെന്നാണ് മേരി കോമിന്റെ പ്രതികരണം. ‘ബിഗ് ബോസ്’ ഷോയിൽനിന്ന് പുറത്തായതിന് പിന്നാലെ സിനിമയെക്കുറിച്ച് സംസാരിച്ച താരം, തന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും പത്തുശതമാനം മാത്രമാണ് സിനിമയിൽ കാണിച്ചതെന്നും പറഞ്ഞു.

‘എന്റെ പോരാട്ടത്തിന്റെ 10% മാത്രമാണുള്ളത്’; പ്രിയങ്ക ചോപ്ര നായികയായ തന്റെ ബയോപിക്കിനെ വിമർശിച്ച് മേരി കോം
'EYES', സ്‌റ്റോക്കിങ്ങിൻ്റെ ഭീതിതമായ ആവിഷ്കാരം

സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും തന്റെ കഥയും കരിയറും യാത്രയുമെല്ലാം സിനിമയിലും ‘അൺബ്രേക്കബിൾ’ എന്ന പുസ്തകത്തിലും അവതരിപ്പിച്ചിട്ടുണ്ടെന്നും മേരി കോം പറഞ്ഞു. അതുപോലെ തന്നെ തന്റെ ബയോപിക് സിനിമ ഏറെ നിരാശയുണ്ടാക്കിയെന്നും, തന്റെ ജീവിതത്തോടും കഠിനാധ്വാനത്തോടും ചിത്രം നീതി പുലർത്തിയില്ലെന്നും മേരി കോം വമിർശിച്ചു.

“കഥയിലെ ചില ഭാഗങ്ങൾ യാഥാർഥ്യത്തോട് ചേർന്നുനിന്നില്ലെന്ന് എനിക്ക് തോന്നി. എന്റെ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും പത്തുശതമാനം മാത്രമാണ് സിനിമയിൽ കാണിച്ചത്. പുസ്തകം വായിച്ചാൽ മാത്രമേ എന്റെ പോരാട്ടവും അധ്വാനവും മനസ്സിലാക്കാൻ കഴിയൂ,” താരം വ്യക്തമാക്കി. മാത്രമല്ല, ഭാവിജീവിതം സന്തോഷകരവും സുഗമവുമാകുമെന്നാണ് പ്രതീക്ഷയെന്നും മേരി കോം പറഞ്ഞു. തന്റെ ജീവിതത്തിൽ പ്രണയത്തിന് ഇടമുണ്ടാകുമോയെന്നറിയാൻ ആളുകൾക്ക് താൽപര്യമുണ്ടെന്നും അങ്ങനെ ഒരു സാഹചര്യം വന്നാൽ തീരുമാനം തന്റേതായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ പോരാട്ടത്തിന്റെ 10% മാത്രമാണുള്ളത്’; പ്രിയങ്ക ചോപ്ര നായികയായ തന്റെ ബയോപിക്കിനെ വിമർശിച്ച് മേരി കോം
‘സീൻ’ കഥ കേട്ട് ആദ്യ അഞ്ച് മിനിറ്റിൽ തന്നെ ചിരിച്ചുപോയി സൂര്യ; ജിത്തു മാധവന്റെ വെളിപ്പെടുത്തൽ

‘സിനിമ ഒരു സിനിമയാണ്, യഥാർത്ഥ ജീവിതം അതുപോലെ തന്നെ കാണിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. പക്ഷെ എന്റെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും സിനിമയിൽ ശരിയായി കാണിച്ചില്ല. ചിലത് കൂട്ടിച്ചേർത്തു, ചിലത് മാറ്റി. എന്റെ പോരാട്ടം, ഒരു അമ്മയെന്ന നിലയിലുള്ള എന്റെ ബുദ്ധിമുട്ടുകൾ, മണിപ്പൂരിൽ നിന്ന് വന്ന് ലോക ചാമ്പ്യൻ ആകുന്നതുവരെയുള്ള യാത്ര അതിലും ആഴത്തിൽ പറയേണ്ടതായിരുന്നു’ മേരി കോം പറഞ്ഞു.

2014ൽ പുറത്തിറങ്ങിയ മേരി കോം എന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രം, മണിപ്പൂരിലെ ബാല്യകാലം മുതൽ ലോകചാമ്പ്യൻ ബോക്സറാകുന്നതുവരെയുള്ള താരത്തിന്റെ യാത്രയാണ് അവതരിപ്പിച്ചത്. കായികജീവിതത്തിനൊപ്പം മാതൃത്വവും കുടുംബജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ മേരി കോം നേരിട്ട വ്യക്തിപരമായ വെല്ലുവിളികളും സിനിമയിൽ ചിത്രീകരിച്ചിരുന്നു. നിരൂപകപ്രശംസ നേടിയ ചിത്രം മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

Boxing champion Mary Kom has criticised her 2014 biopic starring Priyanka Chopra, saying the film portrayed only 10% of her struggles and hard work. Directed by Omung Kumar, the National Award-winning film depicted her journey from Manipur to becoming a world champion, alongside the challenges of motherhood and family life.

Madism Digital
madismdigital.com