മാസ് എന്റർടെയ്നർ പാതയിൽ മാത്യു തോമസ്; ഉടുമ്പൻചോല വിഷൻ ട്രെയിലർ പുറത്ത്

മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങൾ തുറന്നുകാട്ടി മാത്യു തോമസിന്റെ മാസ് അവതാരം; ‘ഉടുമ്പൻചോല വിഷൻ’ ട്രെയിലർ പുറത്ത്
മാസ് എന്റർടെയ്നർ പാതയിൽ മാത്യു തോമസ്; ഉടുമ്പൻചോല വിഷൻ ട്രെയിലർ പുറത്ത്
Published on: 

യുവതാരനിരയിൽ ശ്രദ്ധേയനായ മാത്യു തോമസ് പുതിയൊരു അവതരണശൈലിയിലേക്ക്. മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ഉടുമ്പൻചോല വിഷൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും വാർത്തകൾ രൂപപ്പെടുന്ന സാഹചര്യങ്ങളും പ്രമേയമാക്കുന്ന ചിത്രം മാസ് എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Summary

വാർത്തകൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു, അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന താൽപര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് ട്രെയിലർ വിരൽചൂണ്ടുന്നത്. ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയെപ്പോലെയാണ് വാർത്ത എന്ന സംഭാഷണം ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൗതുകമുണർത്തുന്നു. വാർത്തകൾക്കു പിന്നിലെ സംഭവങ്ങളും താൽപര്യങ്ങളും മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും സിനിമയുടെ കഥാപശ്ചാത്തലത്തിൽ പ്രധാനമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ് എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. അണിയറപ്രവർത്തകർക്ക് താരങ്ങൾ ആശംസകളും നേർന്നു. ചിത്രത്തിന്റെ അവതരണരീതിയും മാത്യു തോമസിന്റെ പുതിയ വേഷപ്പകർച്ചയും പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തുന്നുണ്ട്.

മാസ് എന്റർടെയ്നർ പാതയിൽ മാത്യു തോമസ്; ഉടുമ്പൻചോല വിഷൻ ട്രെയിലർ പുറത്ത്
ബാഷ 2’, ‘പേട്ട 2’ വേണ്ടെന്ന് വെച്ചു; ‘ജയിലർ 2’ സ്വീകരിച്ചതിന് കാരണമുണ്ട്: രജിനികാന്ത്

അൻവർ റഷീദിന്റെ സഹസംവിധായകനായി പ്രവർത്തിച്ച സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉടുമ്പൻചോല വിഷൻ. ചിത്രത്തിന്റെ കഥ പ്രവചനാതീതമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മാത്യു തോമസ് നേരത്തെ സൂചിപ്പിച്ചിരുന്നു. വ്യത്യസ്തമായ മുഹൂർത്തങ്ങളും പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന അവതരണവുമാണ് സിനിമയുടെ പ്രത്യേകത. മാത്യു തോമസിനും ശ്രീനാഥ് ഭാസിക്കും പുറമേ മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, വിശാഖ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

മാസ് എന്റർടെയ്നർ പാതയിൽ മാത്യു തോമസ്; ഉടുമ്പൻചോല വിഷൻ ട്രെയിലർ പുറത്ത്
ബുസാനിൽ മലയാളത്തിന്റെ ശബ്ദമായി ‘ചെവിട്ടോർമ്മ’; വേൾഡ് പ്രീമിയറിൽ ശ്രദ്ധ നേടി ദിലീഷ് പോത്തൻ

എ ആൻഡ് ആർ മീഡിയ ലാബ്‌സിന്റെയും യു ബി പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അലൻ റോഡ്‌നിയാണ് രചന. വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതസംവിധായകൻ. മാധ്യമലോകത്തെ പശ്ചാത്തലമാക്കിയുള്ള കഥയും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന ഉടുമ്പൻചോല വിഷൻ മാത്യു തോമസിന്റെ കരിയറിലെ വേറിട്ടൊരു ചുവടുവയ്പ്പാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേക്ഷകർ. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Summary

Mathew Thomas steps into the mass entertainer space with Udumbanchola Vision, a film exploring the intriguing world behind news and media. Featuring Sreenath Bhasi and a prominent ensemble cast, the film is directed by Salaam Bukhaari. Its trailer has been released, building anticipation ahead of its theatrical release on October 21.

Madism Digital
madismdigital.com