മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ

മൂന്നാം വിവാഹബന്ധം, ജീവിത തീരുമാനങ്ങൾ, വിവാദങ്ങൾ എന്നിവയെ കുറിച്ച് മനസ് തുറന്ന് നടി മീര വാസുദേവൻ
മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ
Published on

മൂന്നാമത്തെ വിവാഹബന്ധവും വേർപിരിയാനുണ്ടായ സാഹചര്യത്തെയും ജീവിതത്തിലെ തീരുമാനങ്ങളെയും വിവാദങ്ങളെയും കുറിച്ച് മനസ് തുറന്ന് നടി മീര വാസുദേവ്. 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന അഭിമുഖ പരിപാടിയിൽ സംസാരിരിക്കുകയായിരുന്നു മീര.

മീരയുടെ വാക്കുകൾ:

പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നൊരാളല്ല ഞാൻ. മൂന്നാമത്തെ വിവാഹത്തിലേക്ക് നയിച്ചത് പോലും എന്റെ മകനായിരുന്നു. കാരണം ആ വ്യക്തി മകന് നൽകിയ ബഹുമാനവും കരുതലുമായിരുന്നു ആ ബന്ധത്തിൽ എനിക്ക് ലഭിച്ച പ്രതീക്ഷ. അയാളെ എന്റെ മകൻ ഒരു അച്ഛനെ പോലെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. പക്ഷെ ഇന്ന് ചിന്തിക്കുമ്പോൾ അതൊരു വലിയ തെറ്റ് ധാരണയായിരുന്നു. കാരണം മകൻ അന്നൊരു ചെറിയ കുട്ടിയായിരുന്നു എന്ന കാര്യം ആലോചിക്കാതെയായിരുന്നു ഞാൻ തീരുമാനമെടുത്തത്. പക്ഷെ, ആ വ്യക്തി എനിക്ക് യോജിച്ച ഒരാളല്ല എന്നൊരു തോന്നൽ തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം പൊരുത്തപ്പെടാൻ സാധ്യതകളില്ലാത്ത വിധം ധാർമിക മൂല്യങ്ങൾ പലതും വ്യത്യസ്‍തമായിരുന്നു എന്നതാണ്. മാത്രവുമല്ല ഭാര്യക്ക് ഭർത്താവിനെ മകനെ പോലെ പരിഗണിച്ച് സ്‌നേഹിക്കേണ്ടി വരുന്നതും ബുദ്ധിമുട്ട് തന്നെയാണ്.

മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ
'ആർക്കെങ്കിലും ഈറ്റിംഗ് പിസ'?; ടോക്സിക് മക്കള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന 'കുട്ടന്റെ സെല്‍ഫിഷ് അമ്മ'

മൂന്നാമത്തെ ബന്ധവും പിരിയേണ്ടി വന്നിടത്ത് ധാരാളം സങ്കീർണതകളുണ്ടായിരുന്നു. ഞാൻ വളരെ കുലീനയായ, യാഥാസ്ഥിതിക ചിന്താഗതിയുള്ള സാധാരണ ഭാരത സ്ത്രീ എന്നതിനേക്കാളുപരി ഒരു മനുഷ്യനായും, ജീവിതത്തിന്റെ ഉയർന്ന തലങ്ങളെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയായും പരിണമിച്ചൊരാളാണ്. അതിലെല്ലാം തന്നെ എന്റെ കുടുംബത്തിനും നല്ല പങ്കുണ്ട്. എനിക്കോ എന്റെ മകനോ വെല്ലുവിളിയാകാൻ സാധ്യതയുള്ള ഒന്നിലും ഞാൻ തുടരാൻ തയ്യാറാവാറില്ല. ജീവിതത്തിന്റെ ഭാഗമാകരുതെന്ന് ഉറപ്പിച്ചിട്ടുള്ള യാതൊരു തരത്തിലെ വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവാത്ത വ്യക്തിയാണ് ഞാൻ. വഞ്ചന, ചതി, ദുരുപയോഗം, സഹജീവികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക തുടങ്ങിയ യാതൊരു കാര്യത്തിലും ഞാൻ വിട്ടുവീഴ്ച മനോഭാവം സംഭവിക്കാറില്ല. അതുകൊണ്ട് തന്നെ എന്നെയും എന്റെ മകനെയും ബാധിക്കാത്ത വിധത്തിൽ ഒരു തീരുമാനമെടുക്കാനും എനിക്ക് സാധിച്ചു.

മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

'തന്മാത്ര' എന്ന മോഹൻലാൽ ചിത്രത്തിലൂടെയും 'കുടുംബവിളക്ക്' എന്ന ടെലിവിഷൻ പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മീര വാസുദേവ്. മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്കാരവും, കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയ അഭിനേത്രി കൂടിയാണ് മീര. വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും ഗാർഹിക പീഡനങ്ങളെ തുടർന്ന് വിവാഹ മോചിതയാവുകയും ചെയ്ത വ്യക്തിയാണ് മീര. ശേഷം ജീവിതത്തിൽ സംഭവിച്ച രണ്ട് വിവാഹ ബന്ധങ്ങളും നേരിട്ട പരാജയത്തിലൂടെ വിവാദ കോളങ്ങളിലെ സ്ഥിരമുഖമായി മാറുകയായിരുന്നു മീര.

മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ
സിദ്ധാർഥ് ഭരതനിലൂടെ പുനർജനിക്കുന്ന 'ലളിത' പാരമ്പര്യം; ആ കഥപറച്ചിൽ രീതി മലയാളികളെ വീണ്ടും വിസ്മയിപ്പിക്കുന്നു!

English Summary: Actress Meera Vasudevan opened up about the breakdown of her third marriage, personal values, life decisions, and controversies during an interview with ‘I Am with Dhanya Varma’. She revealed that her son influenced her decision to remarry, but later realized the relationship lacked compatibility and shared values.

Madism Digital
madismdigital.com