'ബയോപിക്കിലെ രാജാവ്', കളക്ഷനിൽ ഓപ്പണ്‍ഹൈമറിനെയും കടത്തിവെട്ടി മൈക്കൽ

975 മില്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്.
'ബയോപിക്കിലെ 
രാജാവ്', കളക്ഷനിൽ  ഓപ്പണ്‍ഹൈമറിനെയും കടത്തിവെട്ടി മൈക്കൽ
Published on

പോപ്പ് രാജാവ് മൈക്കല്‍ ജാക്സണിന്റെ ബയോപിക് ഹോളിവുഡില്‍ ചരിത്രം സൃഷ്ടിക്കുന്നു. ഹോളിവുഡില്‍ ഇതുവരെ കൂടുതല്‍ കളക്ഷന്‍ നേടിയ ജീവചരിത്ര ചിത്രം എന്ന റെക്കോര്‍ഡ് ആണ് സിനിമ സ്വന്തമാക്കിയത്. ഏപ്രില്‍ 24 ന് പുറത്തിറങ്ങിയ സിനിമ 977 ദശലക്ഷം യുഎസ് ഡോളറാണ് സ്വന്തമാക്കിയത്. 975 മില്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്.

975 ദശലക്ഷം യുഎസ് ഡോളറായിരുന്നു ഓപ്പണ്‍ഹൈമര്‍ തീയറ്റുകളില്‍ നിന്ന് നേടിയത്. ഇതാണ് മൈക്കല്‍ മറികടന്നത്. കളക്ഷന് പുറമെ ബയോപിക് സംഗീത വിഭാഗത്തിലെ റെക്കോര്‍ഡുകളും സിനിമ തിരുത്തിക്കഴിഞ്ഞു. മൈക്കല്‍ ബൊഹീമിയന്‍ റാപ്സഡി (2018) കുറിച്ച റെക്കോര്‍ഡ് ആണ് സിനിമ പഴങ്കഥയാക്കിയത്.

അന്താരാഷ്ട്ര വിപണികളില്‍ മൈക്കല്‍ നിന്ന് ഏകദേശം 607.2 ദശലക്ഷം യുഎസ് ഡോളര്‍ നേടി. ആഭ്യന്തര കളക്ഷന്‍ 370.2 ദശലക്ഷം യുഎസ് ഡോളറാണ്. ലയണ്‍സ്‌ഗേറ്റ്‌സിന്റെ ഇതുവരെയുള്ള ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മൈക്കല്‍ മാറി.

'ബയോപിക്കിലെ 
രാജാവ്', കളക്ഷനിൽ  ഓപ്പണ്‍ഹൈമറിനെയും കടത്തിവെട്ടി മൈക്കൽ
ബജറ്റ് വെറും ഒരു കോടി, നേടിയത് 1000 കോടി! ഹോളിവുഡിനെ ഞെട്ടിച്ച് ഇരുപതുകാരന്‍ യൂട്യൂബറുടെ 'ബാക്ക്‌റൂംസ്'

മൈക്കല്‍ ജാക്‌സന്റെ സഹോദരപുത്രനായ ജാഫര്‍ ജാക്‌സണ്‍ ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം ആഗോള തലത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ആന്റോയിന്‍ ഫുകുഗ സംവിധാനം ചെയ്ത് ജോണ്‍ ലോഗന്‍ തിരക്കഥയെഴുതിയ 'മൈക്കല്‍', പോപ്പ് രാജാവിന്റെ അസാധാരണമായ ജീവിതയാത്ര ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. തീയറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 9 മുതല്‍ ചിത്രം സ്ട്രീമിങ് തുടങ്ങിയിരുന്നു.

Summary

The Michael Jackson biopic has reportedly created history in Hollywood by becoming the highest-grossing biographical film of all time. Released on April 24, the film has earned an impressive $977 million worldwide, surpassing the previous record held by Christopher Nolan's Oppenheimer, which grossed $975 million. The milestone marks a major achievement for the King of Pop's life story on the big screen.

Madism Digital
madismdigital.com