പ്രധാനമന്ത്രി മോദിയുടെ സ്ലൊവാക്യൻ പോസ്റ്റിൽ അല്ലു അർജുൻ ചിത്രത്തിലെ ഗാനം; ആവേശത്തിൽ ആരാധകർ

ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ആരാധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്.
പ്രധാനമന്ത്രി മോദിയുടെ സ്ലൊവാക്യൻ പോസ്റ്റിൽ അല്ലു അർജുൻ ചിത്രത്തിലെ ഗാനം; ആവേശത്തിൽ ആരാധകർ
Published on

സ്ലൊവാക്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമായ 'AA23'-ലെ '23 തീം' ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചത് സോഷ്യൽമീഡിയയിൽ വലിയ തരംഗമാകുന്നു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ആരാധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്.

പ്രധാനമന്ത്രി മോദിയുടെ സ്ലൊവാക്യൻ പോസ്റ്റിൽ അല്ലു അർജുൻ ചിത്രത്തിലെ ഗാനം; ആവേശത്തിൽ ആരാധകർ
ആന്ത്രോപിക് ഉപയോഗിക്കാന്‍ പൗരത്വം തെളിയിക്കേണ്ടി വരുമോ? യുഎസില്‍ എഐ മോഡലുകള്‍ക്ക് വിലക്ക്; ലോകമെമ്പാടും സേവനം നിര്‍ത്തി കമ്പനി

ബ്രാറ്റിസ്ലാവ സന്ദർശന വേളയിൽ സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയിൽ നിന്ന് സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്' (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി മോദി ഏറ്റുവാങ്ങിയിരുന്നു. ഈ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് അനിരുദ്ധ് രവിചന്ദ്രൻ കമ്പോസ് ചെയ്ത 'AA23'-ലെ മാസ്സ് തീം മ്യൂസിക് പശ്ചാത്തലമായി നൽകിയത്.

ചിത്രത്തിന്റെ നിർമാണം പ്രാരംഭ ഘട്ടത്തിൽ മാത്രമാണെങ്കിലും, ഈ ട്രാക്ക് ഇതിനകം തന്നെ ഇൻസ്റ്റാഗ്രാമിൽ 12 ലക്ഷത്തിലധികം റീലുകളിൽ ഉപയോഗിക്കപ്പെട്ട് വലിയൊരു തരംഗമായി മാറിയിട്ടുണ്ട്. അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യയൊട്ടാകെ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്.

Summary: Prime Minister Narendra Modi's social media post from his Slovakia visit has grabbed attention after featuring the theme music from Allu Arjun's upcoming film AA23. The unexpected use of the track has thrilled fans and further boosted anticipation for the highly awaited collaboration between Allu Arjun and Lokesh Kanagaraj

Madism Digital
madismdigital.com