

മലയാള സിനിമയിലെ സൗഹൃദക്കൂട്ടായ്മകളുടെ കഥകൾ എപ്പോഴും പ്രേക്ഷകർക്ക് കൗതുകമാണ്. അടുത്തിടെ ഒരു പൊതുവേദിയിൽ വെച്ച് നടൻ ജഗദീഷ് പങ്കുവെച്ച പഴയൊരു രസകരമായ ഓർമ്മയും, അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോഹൻലാലിന്റെ സാന്നിധ്യത്തിൽ ജഗദീഷ് തന്നെയാണ് ആ പഴയ അനുഭവം സദസ്സുമായി പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപ്, ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ വീട്ടിൽ പോയപ്പോഴുള്ള ഒരു സംഭവമായിരുന്നു അത്. നിർമ്മാതാവ് 'സെവൻ ആർട്സ്' വിജയകുമാർ ഏറെ പ്രയാസപ്പെട്ട് സംഘടിപ്പിച്ചുകൊണ്ടുവന്ന പ്രത്യേക തരം പാരംഗി അണ്ടി വാറ്റ് ചാരായം, അബദ്ധത്തിൽ മോഹൻലാലിന്റെ വീട്ടിൽ വെച്ച് താഴെവീണ് പൊട്ടിപ്പോയ ആ രസകരമായ ഓർമ്മ ചിരിയോടെയാണ് ജഗദീഷ് വിവരിച്ചത്.
നിങ്ങളുടെ ജീവിതത്തിൽ ആരോടും പറയാൻ പാടില്ലാത്ത അതീവ രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദയവായി ജഗദീഷിനോടും മണിയൻപിള്ള രാജുവിനോടും മാത്രം പറയുക... അവർ ആരോടും പറയില്ല!
മോഹൻലാൽ
തന്റെ അമ്മായിയമ്മ വളരെ കർക്കശക്കാരിയായ ഒരു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണെന്നും, അവർ അറിയാതെ ആ കാര്യം മാനേജ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു തങ്ങളെന്നും ജഗദീഷ് പറയുന്നു. എന്നാൽ ചാരായം പൊട്ടിയതിന് പിന്നാലെ, കെമിസ്ട്രി അധ്യാപിക കൂടിയായ അമ്മായിയമ്മ അകത്തുനിന്ന് പുറത്തുവരികയും, "ഇവിടെ എന്തോ സ്പിരിറ്റിന്റെ മണം വരുന്നുണ്ടല്ലോ" എന്ന് ചോദിക്കുകയും ചെയ്തു. ലാബിലെ സ്പിരിറ്റിന്റെ മണം തനിക്ക് നന്നായി അറിയാമെന്നായിരുന്നു അവരുടെ വാദം. ഭാഗ്യവശാൽ, അത് മദ്യത്തിന്റെ മണമാണെന്ന് അമ്മായിയമ്മയ്ക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയാതിരുന്നതുകൊണ്ട് അന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ജഗദീഷ് ചിരിയോടെ ഓർത്തെടുത്തു. ഗ്ലിസറിൻ ഇടാതെ തന്നെ സെറ്റിലെ മറ്റു പലരും ആ നല്ല പാനീയം നഷ്ടപ്പെട്ടതോർത്ത് അന്ന് കരഞ്ഞുപോയെന്നും ജഗദീഷ് തമാശയായി കൂട്ടിച്ചേർത്തു.
എന്നാൽ ജഗദീഷിന്റെ ഈ പ്രസംഗത്തിന് പിന്നാലെ വേദിയിലെത്തിയ മോഹൻലാൽ മൈക്കിലൂടെ നൽകിയ മറുപടിയാണ് സദസ്സിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചത്.
"നിങ്ങളുടെ ജീവിതത്തിൽ ആരോടും പറയാൻ പാടില്ലാത്ത അതീവ രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദയവായി ജഗദീഷിനോടും മണിയൻപിള്ള രാജുവിനോടും മാത്രം പറയുക... അവർ ആരോടും പറയില്ല!"
മോഹൻലാലിന്റെ ഈ പരിഹാസ രൂപേണയുള്ള മറുപടി കേട്ട് വേദിയിലുണ്ടായിരുന്ന ജഗദീഷ് ഉൾപ്പെടെയുള്ളവർ ചിരിയടക്കാൻ പാടുപെട്ടു. താൻ വേറെ എന്തോ പറയാൻ ഇരുന്നതാണെന്നും, എന്നാൽ പ്രാർത്ഥനയോടെയാണ് ഇപ്പോൾ നിൽക്കുന്നതെന്നും മോഹൻലാൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
A funny old incident shared by Jagadish involving a broken bottle of special liquor at the home of Mohanlal has gone viral on social media. Mohanlal's witty response on stage, joking about sharing secrets only with Jagadish and Maniyanpilla Raju, left the audience in splits