'ലാലേട്ടന്‍ ഓപ്പണ്‍ ഡേറ്റ് തന്നിട്ടുണ്ട്'; 'റാം' ഉടൻ ചിത്രീകരണം തുടങ്ങുമെന്ന് ജീത്തു ജോസഫ്

'റാം' ചിത്രീകരണം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും അതിനായി മോഹൻലാലുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഓപ്പൺ ഡേറ്റ് നൽകിയതായും ജീത്തു ജോസഫ് പറഞ്ഞു.
'ലാലേട്ടന്‍ ഓപ്പണ്‍ ഡേറ്റ് തന്നിട്ടുണ്ട്'; 'റാം' ഉടൻ ചിത്രീകരണം തുടങ്ങുമെന്ന് ജീത്തു ജോസഫ്
Published on

മോഹന്‍ലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വൻവിജയം തീർത്ത 'ദൃശ്യ'ത്തിന് ശേഷം ഇരുവരും ഒരുമിച്ച സിനിമയാണ് 'റാം'. 2020ൽ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് മൂലം നിർത്തിവെക്കുകയായിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവരാതിരുന്നത് കൊണ്ട് തന്നെ ചിത്രം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ അടുത്ത മാസത്തോടു കൂടി 'റാം' ചിത്രീകരണം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും അതിനായി മോഹൻലാലുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഓപ്പൺ ഡേറ്റ് നൽകിയതായും ജീത്തു ജോസഫ് പറഞ്ഞു.

'റാമു'മായി ബന്ധപ്പെട്ട് ഗൗരവമായ ചർച്ചകൾ നടക്കുന്നതായും അടുത്ത മാസം തന്നെ ചിത്രീകരണം പുനരാരംഭിക്കാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടെ ഗൗരവത്തിലാണ് പുരോഗമിക്കുന്നത്. കാരണം സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ ഇടയ്ക്ക് പുറത്തു വരുന്നുണ്ട്. ചിത്രീകരണം വൈകുന്നതിനാൽ നിർമാതാക്കളും വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇത് മുൻഗണന അർഹിക്കുന്ന പ്രൊജക്റ്റ് ആണെന്നും താൻ പറയുന്നതാണ് ഡേറ്റ് എന്നും പറയുന്ന സമയത്തു തന്നെ ചിത്രീകരണം തുടങ്ങാം എന്നും ലാൽ സാറും ആന്റണിയും തുറന്നു പറഞ്ഞിട്ടുണ്ട്', എന്നും ജീത്തു ജോസഫ് വിശദീകരിച്ചു.

ഹോളിവുഡിൽ നിന്നടക്കമുള്ള ആക്ഷൻ കൊറിയോ​ഗ്രഫേഴ്സ് അണിനിരക്കുന്ന ചിത്രം ചെന്നൈ,ധനുഷ്‌കോടി, കെയ്റോ, ഡെല്‍ഹി,ലണ്ടന്‍,കൊളംബോ എന്നിവിടങ്ങളിലായായിരിക്കും ചിത്രീകരിക്കുമെന്നായിരുന്നു സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ അണിയറ പ്രവർത്തകർ പറഞ്ഞത്. ജീത്തു ജോസഫ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവർ ചേർന്നാണ് 'റാം' നിർമിക്കുന്നത്.

English Summary: After the massive success of Drishyam, Mohanlal and Jeethu Joseph are set to reunite for Ram, with plans to resume shooting next month after long delays caused by the COVID-19 pandemic.

Related Stories

No stories found.
Madism Digital
madismdigital.com