'ശകലം മാറിയാൽ ഞങ്ങൾക്ക് പോകാം'; എസ് എൻ സ്വാമിയോടുള്ള മോഹൻലാലിന്റെ വാക്കുകളെ വളച്ചൊടിച്ച് പാപ്പരാസികൾ

കരിയറിലെ മികച്ച സിനിമകളായ സാഗർ ഏലിയാസ് ജാക്കി, മൂന്നാം മുറ, ബാബ കല്യാണി തുടങ്ങിയ സിനിമകൾ നൽകിയ കഥാകൃത്തിനോട് മോഹൻലാൽ ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ചർച്ച
'ശകലം മാറിയാൽ ഞങ്ങൾക്ക് പോകാം'; എസ് എൻ സ്വാമിയോടുള്ള മോഹൻലാലിന്റെ വാക്കുകളെ വളച്ചൊടിച്ച് പാപ്പരാസികൾ
Published on

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രതിഛായ'യുടെ ടൈറ്റിലും ട്രെയ്‌ലറും പ്രദർശിപ്പിക്കുന്ന ചടങ്ങിനിടയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് മോഹൻലാൽ മോശമായി പെരുമാറിയെന്ന് വ്യാജപ്രചരണം. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനു ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പോകുന്നതിനായി ബോഡി ഗാർഡുകൾ വഴിയൊരുക്കുന്നതിന്റെ തിരക്കിനിടയിലേക്ക് എസ് എൻ സ്വാമി വരുകയായിരുന്നു. 'അതിന്റെ ഇടയിൽ കൂടെ, ഒരു ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോകാം ' എന്ന് മോഹൻലാൽ അദ്ദേഹത്തോട് പറയുന്നതിനെയാണ് വളച്ചൊടിച്ച് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. മോഹൻലാൽ പറഞ്ഞത് കേട്ടതിനു ശേഷം സ്വാമി മാറി കൊടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

കരിയറിലെ മികച്ച സിനിമകളായ സാഗർ ഏലിയാസ് ജാക്കി, മൂന്നാം മുറ, ബാബ കല്യാണി തുടങ്ങിയ സിനിമകൾ നൽകിയ കഥാകൃത്തിനോട് മോഹൻലാൽ ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ചർച്ച. എന്നാൽ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്നും, സത്യാവസ്ഥ മനസിലാക്കാതെ ദുഷ്പ്രചരണം നടത്തരുതെന്നും മറ്റൊരു വിഭാഗം ആളുകളും വിമർശിക്കുന്നുണ്ട്.

തിരക്കിനിടയിൽ നടക്കവേ മുഖത്തേക്ക് തന്നെ ക്യാമറ കൊണ്ട് വരുന്ന പാപ്പരാസികളോടാണ് 'അതിന്റെ ഇടയിൽ കൂടെ' എന്ന് മോഹൻലാൽ പറഞ്ഞതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാൻ എസ് എൻ സ്വാമിയേ സഹായിക്കുകയാണ് മോഹൻലാൽ ചെയ്തതെന്നും വീഡിയോയ്ക്ക് താഴെ കമെന്റുകൾ വരുന്നുണ്ട്.

English Summary: A misleading controversy arose after paparazzi distorted Mohanlal’s words to writer S. N. Swamy during a crowded trailer launch event. The video shows no disrespect, contrary to viral claims.

Related Stories

No stories found.
Madism Digital
madismdigital.com