'ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന നായകനാവണം, നസ്‌ലെൻ അങ്ങനെയാരൊൾ': മോളിവുഡ് ടൈംസ് സംവിധായാകാൻ അഭിനവ് സുന്ദർ നായക്

നായകനായി നസ്‌ലെനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ
'ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന നായകനാവണം, നസ്‌ലെൻ അങ്ങനെയാരൊൾ': മോളിവുഡ് ടൈംസ് സംവിധായാകാൻ അഭിനവ് സുന്ദർ നായക്
Published on

'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' എന്ന സിനിമയിലെ നായക കഥാപാത്രമായി നസ്‌ലെനെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ അഭിനവ് സുന്ദർ നായക്. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന നിലയിലാണ് നസ്‌ലെനിലേക്ക് എത്തിയതെന്നാണ് അഭിനവ് പറഞ്ഞിരിക്കുന്നത്.

'ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന നായകനാവണം, നസ്‌ലെൻ അങ്ങനെയാരൊൾ': മോളിവുഡ് ടൈംസ് സംവിധായാകാൻ അഭിനവ് സുന്ദർ നായക്
തോക്കെടുക്കാനും നക്സലൈറ്റ് ആകാനുമായിരുന്നു ആഗ്രഹം, പിന്തിരിപ്പിച്ചത് ചിരഞ്ജീവി: പവൻ കല്യാൺ

അഭിനവ് സുന്ദർ നായകിന്റെ വാക്കുകൾ

"ആ സമയത്ത് എനിക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ബെസ്റ്റ് ചോയ്സ് നസ്‌ലെൻ ആയിരുന്നു. കാരണം, ഈ കഥാപാത്രത്തിനു വേണ്ട ആ ഒരു പ്രായവും അതുപോലെ ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഒരു ലുക്കുമെല്ലാം നസ്‌ലെനുണ്ടായിരുന്നു. പുള്ളിയുടെ പെർഫോമൻസ് ഗ്രാഫും ആ സമയത്ത് വളരെ മികച്ചതായിരുന്നു. അതുകൊണ്ടാണ് മോളിവുഡ് ടൈംസിലേക്ക് നസ്‌ലിനെ തന്നെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചത്,'' അഭിനവ് പറഞ്ഞു. ദ ക്യൂവിനു നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ ഈ വാക്കുകൾ.

'ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന നായകനാവണം, നസ്‌ലെൻ അങ്ങനെയാരൊൾ': മോളിവുഡ് ടൈംസ് സംവിധായാകാൻ അഭിനവ് സുന്ദർ നായക്
ഇന്ത്യന്‍ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ; 'മണിരത്നം ടച്ച്'

പോയ വാരം തിയേറ്ററിലെത്തിയ മോളിവുഡ് ടൈംസിനു മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍നിന്നു ലഭിച്ചത്. നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവന്‍ എന്ന സിനിമാമോഹിയുടെ ജീവിതമാണ് ചിത്രം. കുട്ടിക്കാലം മുതല്‍ സംവിധായകന്‍ ആകണമെന്ന് ആഗ്രഹിക്കുന്ന വിനീതിന് തന്റെ ആദ്യ സിനിമയിലേക്കെത്താന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചിത്രം അവതരിപ്പിരിക്കുന്നു. സിനിമയുടെ ഗ്ലാമറിന് പിന്നിലെ ചതികളെക്കുറിച്ചും പിന്നില്‍ നിന്നുള്ള കുത്തലുകളെക്കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്.

Summary

Director Abhinav Sunder Nayak revealed that Naslen was chosen as the lead in Mollywood Times because of his relatable screen presence, suitable age, and strong performance graph. The filmmaker said Naslen perfectly matched the character of Vineeth Madhavan, an aspiring filmmaker whose journey forms the core of the movie

Madism Digital
madismdigital.com