ഹോട്ടലില്‍ ബില്ല് കൊടുക്കാന്‍ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ല, 20 ദിവസം പണയം കിടന്നു, നരകിക്കുന്നത് കണ്ട് പറഞ്ഞുവിട്ടു: നന്ദു പൊതുവാള്‍

ലൊക്കേഷന്‍ വേണ്ടെന്ന് വച്ച് നടക്കാതെ പോയ സിനിമകളുണ്ട്. ചിലത് ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്
ഹോട്ടലില്‍ ബില്ല് കൊടുക്കാന്‍ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ല, 20 ദിവസം പണയം കിടന്നു, നരകിക്കുന്നത് കണ്ട് പറഞ്ഞുവിട്ടു: നന്ദു പൊതുവാള്‍
Published on

നടന്‍ നന്ദു പൊതുവാളിന്റെ കരിയറിന് 'ഭരതനാട്യ'ത്തിനു മുമ്പും ശേഷവും എന്ന രണ്ട് കാലഘട്ടമുണ്ട്. സ്ഥിരം വഴിപോക്കന്‍ റോളുകള്‍ ഒതുങ്ങിക്കിടന്ന നന്ദുവിനെ തേടിയെത്തിയ ആദ്യ മുഴുനീളന്‍ വേഷമാണ് ഭരതനാട്യത്തിലെ അളിയന്‍ റോള്‍. പിന്നീട് മോഹിനിയാട്ടത്തിലും ആ റോള്‍ തുടര്‍ന്നു. ഇതോടെ ജഗതിയും ഇന്നസെന്റും നെടുമുടി വേണുവുമൊക്കെ അനശ്വരമാക്കിയ അളിയന്‍ റോളുകളിലേയ്ക്ക് മലയാളത്തില്‍ നിന്നൊരു നടനെകൂടി കിട്ടി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ തുടക്കകാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

നിര്‍മാതാവിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഹോട്ടലില്‍ പണയം കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് നന്ദു പൊതുവാള്‍ പറഞ്ഞു. 20 ദിവസത്തോളമാണ് പണയം കിടക്കേണ്ടിവന്നതെന്നും ഒടുവില്‍ അവര്‍ തന്നെ പോകാന്‍ പറഞ്ഞുവെന്നും നന്ദു വിവരിച്ചു. പല കാരണങ്ങള്‍ കൊണ്ട് സിനിമ നടക്കാതെ പോയിട്ടുണ്ടെന്നും ആരംഭസൂരത്തോടെ വന്നിട്ട് പൂട്ടിപ്പോയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും നന്ദു പറയുന്നു.

'സിനിമകള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ പറ്റാത്ത നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടും സാമ്പത്തിക പ്രശ്‌നം കൊണ്ടും തീരാതെ വരും. ഇത്തരത്തില്‍ നിന്നുപോയ സിനിമകളുമുണ്ട്. ലൊക്കേഷന്‍ വേണ്ടെന്ന് വച്ച് നടക്കാതെ പോയ സിനിമകളുണ്ട്. ചിലത് ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാന്‍ കാശുണ്ടാവില്ല. എല്ലാം പ്ലാന്‍ ചെയ്ത് കറക്ട് ആയിട്ട് പോകുന്ന പടങ്ങളുണ്ട്. ഹോട്ടലില്‍ ബില്ല് കൊടുക്കാനില്ല. ആഹാരത്തിന് കാശില്ല. ഞാന്‍ പണയം കിടന്നിട്ടുണ്ട്. നിര്‍മാതാവിന്റെ കയ്യില്‍ കാശില്ലാത്തത് കൊണ്ട് പാക്കപ്പായി എല്ലാവരും പോയിട്ടും ലോഡ്ജുകാര്‍ വിട്ടില്ല. ആരെങ്കിലുമൊക്കെ ഹോട്ടലില്‍ പണയം കിടക്കും. ഞാന്‍ പത്ത് ഇരുപത് ദിവസം കിടന്നിട്ടുണ്ട്. അവസാനം അവര്‍ തന്നെ പോകാന്‍ പറഞ്ഞു. ഈ നരകിക്കുന്നത് അവരും കാണുന്നതാണ്', നന്ദു പൊതുവാള്‍ പറഞ്ഞു.

ഹോട്ടലില്‍ ബില്ല് കൊടുക്കാന്‍ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ല, 20 ദിവസം പണയം കിടന്നു, നരകിക്കുന്നത് കണ്ട് പറഞ്ഞുവിട്ടു: നന്ദു പൊതുവാള്‍
കടക്കെണിയിൽ കേരളം, ബാധ്യത 5.07 ലക്ഷം കോടി; ധവളപത്രം പുറത്തിറക്കി വി ഡി സർക്കാർ, ചട്ടവിരുദ്ധമെന്ന് മുന്‍ ധനമന്ത്രി

പതിനാലാം വയസ്സില്‍ 'സമയമായില്ല പോലും' എന്ന ചിത്രത്തിലൂടെ ആയിരുന്നു നന്ദു പൊതുവാളിന്റെ സിനിമാ പ്രവേശനം. പിന്നീട് നിരവധി സിനിമകളില്‍ സഹനടനായും പ്രൊഡക്ഷന്‍ കണ്‍ട്രോളറും എക്‌സിക്യുട്ടീവുമൊക്കെ പ്രവര്‍ത്തിച്ചു. വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' ആണ് ഇനി ഇറങ്ങാനുള്ള ചിത്രം. സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പ'നിലും നന്ദു അഭിനയിക്കുന്നുണ്ട്.

English Summary: Malayalam actor Nandu Poduval has opened up about the severe hardships he faced during the early years of his film career. He revealed that there were occasions when film productions ran out of money, leaving cast and crew stranded

Madism Digital
madismdigital.com