“33 സിനിമകൾ ചെയ്തു, ഇതുപോലൊരു പ്രതികരണം ആദ്യമായാണ്”; ‘ദ പാരഡൈസ്’ വിവാദത്തിൽ നാനി

പ്രേക്ഷകർ പുലർത്തിയിരുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇത്ര ശക്തമായ പ്രതികരണങ്ങൾക്ക് പിന്നിലെന്നാണ് നാനിയുടെ വിലയിരുത്തൽ.
“33 സിനിമകൾ ചെയ്തു, ഇതുപോലൊരു പ്രതികരണം ആദ്യമായാണ്”; ‘ദ പാരഡൈസ്’ വിവാദത്തിൽ നാനി
Published on: 

‘ദി പാരഡൈസ്’ എന്ന ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നാനി. 18 വർഷത്തെ കരിയറിൽ 33 സിനിമകൾ ചെയ്തിട്ടുണ്ടെന്നും, ഇത്രയും തീവ്രമായ പ്രേക്ഷക പ്രതികരണം ആദ്യമായാണ് നേരിടുന്നതെന്നും നാനി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദി പാരഡൈസ്’ സെപ്റ്റംബർ 24നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച ഓപ്പണിംഗ് നേടിയ ചിത്രത്തിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷനിലും കാര്യമായ ഇടിവുണ്ടായി.

“33 സിനിമകൾ ചെയ്തു, ഇതുപോലൊരു പ്രതികരണം ആദ്യമായാണ്”; ‘ദ പാരഡൈസ്’ വിവാദത്തിൽ നാനി
VMA ചരിത്രം തിരുത്തി ടെയ്‌ലർ സ്വിഫ്റ്റ്; ബിയോൺസെയെ മറികടന്ന് 32 പുരസ്കാരങ്ങൾ!

‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദി പാരഡൈസ്’. ഈ കൂട്ടുകെട്ടിനോട് പ്രേക്ഷകർ പുലർത്തിയിരുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇത്ര ശക്തമായ പ്രതികരണങ്ങൾക്ക് പിന്നിലെന്നാണ് നാനിയുടെ വിലയിരുത്തൽ. സിനിമയെക്കുറിച്ച് പ്രേക്ഷകർ ഇത്രയധികം വൈകാരികമായി പ്രതികരിക്കുന്നത് തങ്ങളോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെ ശക്തമായാണ് പ്രതികരിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും അതിന് പിന്നിൽ വലിയ ആവേശവും ആത്മാർഥതയുമുണ്ടെന്നാണ് നാനിയുടെ വിലയിരുത്തൽ. സിനിമയോടുള്ള പ്രേക്ഷകരുടെ ഇത്തരം തീവ്രമായ പ്രതികരണങ്ങൾ തനിക്ക് പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“33 സിനിമകൾ ചെയ്തു, ഇതുപോലൊരു പ്രതികരണം ആദ്യമായാണ്”; ‘ദ പാരഡൈസ്’ വിവാദത്തിൽ നാനി
‘സ്പൈഡർമാൻ’ വീണ്ടും വരുന്നു! പുതിയ ദൃശ്യങ്ങൾക്കൊപ്പം റീ-റിലീസ്; ലക്ഷ്യം 100 കോടി ഡോളറോ?

തങ്ങൾ ഈ സിനിമയ്ക്കുവേണ്ടി ആത്മാർഥമായാണ് പ്രവർത്തിച്ചതെന്നും, ഒരു ഷോട്ട് പോലും മോശമായി ചെയ്യണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും നാനി പറഞ്ഞു. “വലിയ ഓപ്പണിംഗിന് ശേഷവും ലഭിക്കുന്ന ഈ പ്രതികരണങ്ങൾ ഞങ്ങളോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിന്റെ തെളിവാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തതായി താനും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ചിത്രം, ഇപ്പോൾ നിരാശരായിരിക്കുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ കഴിയുന്ന തരത്തിലായിരിക്കുമെന്നും നാനി കൂട്ടിച്ചേർത്തു.

അതേസമയം, ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ നാനിയും ശ്രീകാന്ത് ഒഡേലയും അംഗീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു രംഗത്തിൽ തിരക്കഥയിലെ പശ്ചാത്തലം എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ട സംഭവമാണ് ആശയക്കുഴപ്പത്തിനും വിമർശനങ്ങൾക്കും കാരണമായതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. പ്രേക്ഷകർ ചൂണ്ടിക്കാട്ടിയ ചില പോരായ്മകൾ റിലീസിന് മുമ്പ് തങ്ങൾക്ക് തന്നെ തിരിച്ചറിയാൻ കഴിയാതെ പോയെന്നും നാനി പറഞ്ഞു.

“33 സിനിമകൾ ചെയ്തു, ഇതുപോലൊരു പ്രതികരണം ആദ്യമായാണ്”; ‘ദ പാരഡൈസ്’ വിവാദത്തിൽ നാനി
വണ്ടിക്കാരൻ മുതൽ ക്യാമറാമാനെ വരെ കൺവിൻസ് ചെയ്തു; 38 വർഷം പഴയ ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

മോഹൻ ബാബു, കായദു ലോഹർ, സൊണാലി കുൽക്കർണി, രാഘവ് ജുയൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി പാരഡൈസ്’ 1980കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പൗരത്വവും സാമൂഹിക അംഗീകാരവും തേടി പോരാടുന്ന സവാരി ഗോത്രവിഭാഗത്തിന്റെ ജീവിതവും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്.

Summary

Nani has responded to criticism surrounding The Paradise, saying he has never faced such intense audience reactions in his 18-year career spanning 33 films. He believes the strong responses reflect audience expectations and affection. Nani also acknowledged certain shortcomings in the film and promised a more satisfying collaboration with director Srikanth Odela.

Madism Digital
madismdigital.com