2025-ൽ ബോക്‌സ് ഓഫീസ് കീഴടക്കിയ നസ്‌ലെൻ 2026-ലും റെക്കോർഡുകൾ തകർക്കുമോ? കൈനിറയെ ചിത്രങ്ങളുമായി യുവതാരത്തിന്റെ ജൈത്രയാത്ര തുടരുന്നു; ആരാധകർ ആവേശത്തിൽ!

‘പ്രേമലു’ വിജയത്തിന് ശേഷം മലയാളം, തമിഴ് ഭാഷകളിലായി നിരവധി വലിയ പ്രോജക്ടുകളുമായി നസ്ലെൻ
2025-ൽ ബോക്‌സ് ഓഫീസ് കീഴടക്കിയ നസ്‌ലെൻ 2026-ലും റെക്കോർഡുകൾ തകർക്കുമോ? കൈനിറയെ ചിത്രങ്ങളുമായി യുവതാരത്തിന്റെ ജൈത്രയാത്ര തുടരുന്നു; ആരാധകർ ആവേശത്തിൽ!
Published on

ഇന്ന് മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി ഉള്ള നടന്മാരിൽ ഒരാളാണ് നസ്ലെൻ. 'പ്രേമലു' എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് ശേഷം നസ്ലെന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ മോളിവുഡ് മുതൽ തമിഴ് സിനിമ വരെ ഏഴ് വ്യത്യസ്ത പ്രോജക്ടുകളിൽ അഭിനയിക്കുന്നതോടെ 2026 നസ്ലെന്റെ കരിയറിലെ ഏറ്റവും വലിയ വർഷമായിരിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

നസ്ലെന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ആദ്യം റിലീസ് ചെയ്യുന്നത് അഭിനവ് സുന്ദർ നായർ സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ആണ്. ആഷിക് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ നസ്ലെൻ നായക വേഷത്തിലെത്തുന്നു. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 2026 മെയ് 15-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രാമു സുനിൽ എഴുതിയിരിക്കുന്നു. ജേക്സ് ബിജോയ് സംഗീതവും വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും നിധിൻ രാജ് അരോൾ എഡിറ്റിങും നിർവഹിക്കുന്നു.

തമിഴ് സൂപ്പർതാരം സൂര്യ നായകനാവുന്ന 'സൂര്യ 47' എന്ന ചിത്രത്തിലും നസ്ലെൻ ഒരു നിർണായക വേഷത്തിലെത്തുന്നുണ്ട്. മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ഈ ചിത്രം ജ്യോതികയുടെ ഴഗരം സ്റ്റുഡിയോസാണ് നിർമിക്കുന്നത്. നസ്രിയ നസിം നായികയായി അഭിനയിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതം നൽകുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്മാൻ ചിത്രത്തിലും നസ്ലെൻ പ്രധാന വേഷത്തിലുണ്ട്. ആസിഫ് അലി, ലുക്മാൻ അവറാൻ എന്നിവരും ഈ ചിത്രത്തിലുണ്ടാവും. മാർക്കോ ഫെയിമിലെ ഷെരീഫ് മുഹമ്മദാണ് നിർമാതാവ്. കുമ്പളങ്ങി നൈറ്റ്സ് ഡയറക്ടർ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നസ്ലെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അമൽ നീരദിന്റെ 'ബാച്ച്‌ലർ പാർട്ടി ഡ്യൂ' എന്ന ബാച്ച്ലർ പാർട്ടിയുടെ സ്പിരിച്വൽ സീക്വലിലും നസ്ലെൻ പ്രധാന വേഷത്തിൽ എത്തുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'ടോർപിഡോ'യിൽ ഫഹദ് ഫാസിലിനൊപ്പം നസ്ലെനും അർജുൻ ദാസും പ്രധാന വേഷങ്ങളിലെത്തുന്നു. ബിനു പപ്പുവാണ് കഥയൊരുക്കിയിരിക്കുന്നത്.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'ടിക്കി ടാക്ക'യിലും നസ്ലെൻ അഭിനയിക്കുന്നുണ്ട്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് എന്നിവരും ഉൾപ്പെടുന്നു. ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് KGF ഫെയിമിലെ രവി ബസ്രൂർ സംഗീതം നൽകുന്നു.

English Summary: Naslen is set for a massive 2026 with multiple projects across Malayalam, Tamil, and Hindi cinema after the success of Premalu, boosting his rising star value.

Related Stories

No stories found.
Madism Digital
madismdigital.com