'എനിക്കയാളെ ഇഷ്ടമല്ല, അയാളൊരു രാജ്യദ്രോഹിയാണ്'; ധ്രുവ് റാഠിക്കെതിരെ വീണ്ടും ഓറി

തനിക്ക് ധ്രുവ് റാഠിയെ ഒട്ടും ഇഷ്ടമല്ലെന്ന് തുറന്നുപറഞ്ഞ ഓറി അതിനുള്ള കാരണവും വ്യക്തമാക്കി
'എനിക്കയാളെ ഇഷ്ടമല്ല, അയാളൊരു രാജ്യദ്രോഹിയാണ്'; ധ്രുവ് റാഠിക്കെതിരെ വീണ്ടും ഓറി
Published on

ബോളിവുഡ് സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയയുടെയും പ്രിയങ്കരനായ ഒർഹാൻ അവത്രാമണി എന്ന 'ഓറി'യും പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു. ധ്രുവ് റാഠി തനിക്ക് താല്പര്യമുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് സ്വന്തം വാദങ്ങൾ സമർത്ഥിക്കാൻ നോക്കുകയാണെന്നാണ് ഓറിയുടെ പുതിയ ആരോപണം. കെ കെ ക്രിയേറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഓറി ധ്രുവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

'എനിക്കയാളെ ഇഷ്ടമല്ല, അയാളൊരു രാജ്യദ്രോഹിയാണ്'; ധ്രുവ് റാഠിക്കെതിരെ വീണ്ടും ഓറി
മൊബൈൽ ഫോൺ കയ്യിലേന്തി എവിടെയും കയറി ചെല്ലാമെന്ന് കരുതരുത് ; ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ലാൽജോസ്

"അദ്ദേഹം എന്നെ ഒരു വീഡിയോയുടെ തംബ്‌നെയിലിൽ ഉപയോഗിച്ചു. അത് കണ്ട് ഞാൻ ആ വീഡിയോ കാണാൻ തീരുമാനിച്ചു. എന്നാൽ വീഡിയോയിൽ ഞാൻ വെറും രണ്ട് സെക്കൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ 'ക്ലിക്ക് ബൈറ്റ്' (Clickbait) ആയി ഉപയോഗിച്ച് 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചു. അതെന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ടോർച്ചറിംഗ് ആയിരുന്നു."

ധ്രുവ് റാഠി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സ്വന്തം താൽപ്പര്യങ്ങൾക്കും നരേറ്റീവിനും അനുസരിച്ചാണെന്നും ഓറി കുറ്റപ്പെടുത്തി. പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മിണ്ടാറില്ലെന്നും ഓറി ആരോപിച്ചു. ഓൺലൈനിൽ കണ്ട ഒരു വിളിപ്പേര് താൻ ഇപ്പോഴും ധ്രുവിനെ വിളിക്കാൻ ഉപയോഗിക്കാറുണ്ടെന്നും ഓറി തമാശയോടെ കൂട്ടിച്ചേർത്തു.

'എനിക്കയാളെ ഇഷ്ടമല്ല, അയാളൊരു രാജ്യദ്രോഹിയാണ്'; ധ്രുവ് റാഠിക്കെതിരെ വീണ്ടും ഓറി
'ട്വന്റി 20' ക്ലൈമാക്‌സ് നഷ്ടമാകാൻ കാരണം തമിഴിൽ ദീപാവലി, മലയാളത്തിൽ ശബരിമല; 'എവിടേലും ഉറച്ചുനിൽക്കൂ ജയറാമേട്ടാ' എന്ന് സോഷ്യൽ മീഡിയ

ഇതാദ്യമായല്ല ഓറിയും ധ്രുവും തമ്മിൽ കോർക്കുന്നത്. മുൻപ് ബോളിവുഡ് നടിമാരുടെ പ്ലാസ്റ്റിക് സർജറികളെക്കുറിച്ച് ധ്രുവ് ചെയ്ത ഒരു വീഡിയോയിൽ ബോളിവുഡ് താരവും ഓറിയുടെ അടുത്ത സുഹൃത്തുമായ ജാൻവി കപൂറിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇതിനെതിരെ അന്ന് ഇൻസ്റ്റാഗ്രാമിൽ ഓറി ശക്തമായി പ്രതികരിച്ചിരുന്നു. ജാൻവിക്ക് ധ്രുവ് ആരാണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞ ഓറി, ശ്രദ്ധ കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന 'ആന്റി നാഷണലിസ്റ്റ്' എന്നാണ് അന്ന് ധ്രുവിനെ വിശേഷിപ്പിച്ചത്.

'എനിക്കയാളെ ഇഷ്ടമല്ല, അയാളൊരു രാജ്യദ്രോഹിയാണ്'; ധ്രുവ് റാഠിക്കെതിരെ വീണ്ടും ഓറി
‘ദിതൊക്കെ എന്ത്‌ ...’ പ്യാരി മുതൽ ആമു എളാപ്പ വരെ ! കോമഡി മാത്രമല്ല തന്റെ സ്റ്റൈൽ എന്ന് തെളിയിച്ച സലിം കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ രൂപാലി ഗാംഗുലി, ഗുൽ പനാഗ് തുടങ്ങിയ പ്രമുഖ നടിമാരിൽ നിന്നും ധ്രുവ് റാഠിക്ക് മുൻപ് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തായാലും ഓറിയുടെ പുതിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Summary

Social media personality Orhan Awatramani, popularly known as Orry, has once again criticized YouTuber Dhruv Rathee, accusing him of selectively presenting issues to support his viewpoints. The remarks, made during a podcast appearance, have reignited discussions around the ongoing feud between the two internet personalities.

Madism Digital
madismdigital.com