വരവ് അറിയിച്ച് 'പള്ളിച്ചട്ടമ്പി'; റിലീസ് തീയതി പുറത്ത്

ചിത്രം ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും
വരവ് അറിയിച്ച് 'പള്ളിച്ചട്ടമ്പി'; റിലീസ് തീയതി പുറത്ത്
Published on

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വേറിട്ട ഗെറ്റപ്പിലാണ് ടൊവിനോ തോമസിനെ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. കയാദുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന അനൗണ്‍സ്മെന്റ് വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സഹനിര്‍മ്മാതാക്കളായി മേഘശ്യാമും തന്‍സീറും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്യൂംസ് മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് റഷീദ് അഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു. അലക്‌സ് ഇ കുര്യന്‍ ലൈന്‍ പ്രൊഡ്യൂസറായും രാജേഷ് മേനോന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

English Summary: Tovino Thomas’s upcoming film Pallichattambi, directed by Dijo Jose Antony, is set for a worldwide release on April 10. The period drama, set in the 1950s–60s, features Kayadu Lohar as the female lead and has generated strong buzz online.

Related Stories

No stories found.
Madism Digital
madismdigital.com