'അത്ര മോശമല്ലല്ലോ സിനിമ'; ഒടിടിയിൽ എത്തിയതിനു പിന്നാലെ 'പേട്രിയറ്റി'നു പോസിറ്റീവ് റിവ്യൂ

മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' തിയറ്ററുകളിൽ നിരാശപ്പെടുത്തിയിരുന്നു
'അത്ര മോശമല്ലല്ലോ സിനിമ'; ഒടിടിയിൽ എത്തിയതിനു പിന്നാലെ 'പേട്രിയറ്റി'നു പോസിറ്റീവ് റിവ്യൂ
Published on

മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' തിയറ്ററുകളിൽ നിരാശപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക് പോലും എത്തിയില്ല. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. 'തരക്കേടില്ലാത്ത സിനിമ' എന്നാണ് ഒടിടി റിലീസിനു ശേഷം പ്രേക്ഷകരുടെ പ്രതികരണം.

മലയാളത്തിനു പുറത്തുള്ള പ്രേക്ഷകരടക്കം 'പേട്രിയറ്റ്' മോശം സിനിമയല്ലെന്ന് ഒടിടി റിലീസിനു ശേഷം പറയുന്നു. രാജ്യം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് മഹേഷ് നാരായണൻ സിനിമയാക്കിയിരിക്കുന്നതെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുമ്പോൾ തട്ടുപൊളിപ്പൻ മാസ് മസാല സിനിമ പ്രതീക്ഷിച്ചവരാകും തിയറ്റർ റിലീസിനു ശേഷം മോശം അഭിപ്രായം പറഞ്ഞതെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.

' ഒരിക്കലും മോശം സിനിമയെന്ന് പേട്രിയറ്റിനെ വിശേഷിപ്പിക്കാൻ കഴിയില്ല. രണ്ട് സൂപ്പർതാരങ്ങൾ എന്നതിനപ്പുറം രണ്ട് സൂപ്പർ നടൻമാരെയാണ് മഹേഷ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്. കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും കാലികപ്രസക്തമാണ്,'

'അത്ര മോശമല്ലല്ലോ സിനിമ'; ഒടിടിയിൽ എത്തിയതിനു പിന്നാലെ 'പേട്രിയറ്റി'നു പോസിറ്റീവ് റിവ്യൂ
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയിട്ടും 'പേട്രിയറ്റ്' വീണു; തൊട്ടില്ല ആ മാജിക് നമ്പർ !

' ആദ്യ പകുതിയിലെ ടെംബോ രണ്ടാം പകുതിയിലേക്ക് നിലനിർത്താൻ പറ്റാത്തതാകും ആരാധകരെ നിരാശപ്പെടുത്തിയത്. എങ്കിലും പേട്രിയറ്റ് കണ്ടിരിക്കാവുന്ന സിനിമയാണ്,'

എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ പേട്രിയറ്റിനെ പിന്തുണച്ച് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആഗോള ബോക്‌സ്ഓഫീസിൽ നിന്ന് 80 കോടിയാണ് പേട്രിയറ്റിനു കളക്ട് ചെയ്യാൻ സാധിച്ചത്. അതേസമയം ഒടിടിയിൽ വൻ ഡീൽ നടന്നിട്ടുണ്ടെന്ന് സംവിധായകൻ മഹേഷ് നാരായണൻ തന്നെ വെളിപ്പെടുത്തിയിരുന്നു. സീ 5 പ്ലാറ്റ്‌ഫോമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

English Summary: After bringing together Mammootty and Mohanlal on screen for the first time in 18 years, Patriot had disappointed at the box office. The film failed to even cross the ₹100-crore mark in worldwide collections. However, the movie has now made its OTT debut, and audience reactions have been noticeably more positive.

Many viewers are describing Patriot as a "decent film" following its OTT release. Audiences from outside Kerala, too, have been saying that the film is far from bad. Some viewers have also opined that director Mahesh Narayanan has tackled an issue that the nation needs to discuss seriously.

According to comments circulating on social media, much of the criticism following the theatrical release may have come from viewers who expected a larger-than-life mass entertainer simply because two superstar icons were sharing the screen.

Madism Digital
madismdigital.com