‘പേട്രിയറ്റ്’ മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ

വലിയ സ്വപ്നവും ധീരമായ ശ്രമവും ചേർന്ന് ‘പേട്രിയറ്റ്’ പുതിയ ചരിത്രം കുറിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ
‘പേട്രിയറ്റ്’ 
മലയാള സിനിമയുടെ 
വാണിജ്യ സമവാക്യങ്ങളെ 
തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ
Published on

െ'പേട്രിയറ്റ്' മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പൊളിച്ചെഴുതുമെന്ന് ബി ഉണ്ണികൃഷ്ണൻ. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉണ്ണികൃഷ്ണൻ ചിത്രത്തിന് ആശംസകൾ നേർന്നത്.

കുറിപ്പിന്റെ പൂർണരൂപം

നാളെ 'പേട്രിയറ്റ്' തീയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമാതാവാകുന്നതിനു മുമ്പ് തന്നെ ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാക്കളിലൊരാളായത്.

‘പേട്രിയറ്റ്’ 
മലയാള സിനിമയുടെ 
വാണിജ്യ സമവാക്യങ്ങളെ 
തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ
'ആ ഭാഗ്യം വീണ്ടും വരുന്നത് വലിയ അനുഗ്രഹം'; മമ്മൂട്ടി-ലാൽ ദ്വന്ദ്വത്തിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

മഹേഷും ആന്റോയും ഈ സിനിമയെക്കുറിച്ച് സംസാരിക്കാൻ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിന്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റോ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളെയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എമ്പുരാ’നിലൂടെ ആന്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ വഴിമാറി നടക്കലായിരുന്നു.

‘പേട്രിയറ്റ്’ 
മലയാള സിനിമയുടെ 
വാണിജ്യ സമവാക്യങ്ങളെ 
തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ
“ബോളിവുഡിൽനിന്ന് ആരും വേണ്ട”; ‘പേട്രിയറ്റി’ലേക്ക് ലാലിനെ എത്തിച്ച കഥ പറഞ്ഞ് മമ്മൂട്ടി|Mammootty about Mohanlal

നമ്മുടെ കാലത്ത് സ്വകാര്യതയെന്നത് മിത്താണെന്ന സത്യം തന്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും മികച്ച കാഴ്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആന്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.''

‘പേട്രിയറ്റ്’ 
മലയാള സിനിമയുടെ 
വാണിജ്യ സമവാക്യങ്ങളെ 
തിരുത്തിയെഴുതും: ബി ഉണ്ണികൃഷ്ണൻ
അല്ലെങ്കിലും ലാലുവിനും ഇച്ചാക്കക്കും എന്തിനാ ഹൈപ്പ് ?;  'പേട്രിയറ്റ്' ആദ്യ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് 3.50 കോടി

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മേയ് ഒന്നിനാണ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫെ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English Summary: Director B. Unnikrishnan praises Patriot, stating it will redefine Malayalam cinema’s commercial scale. He highlights the strong vision of Mahesh Narayanan and the commitment of producer Anto Joseph, calling the film a bold and impactful cinematic experience.

Madism Digital
madismdigital.com