ഏപ്രിൽ 23ന് ആഗോള റിലീസിനൊരുങ്ങി പേട്രിയറ്റ്

മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്
ഏപ്രിൽ 23ന് ആഗോള റിലീസിനൊരുങ്ങി പേട്രിയറ്റ്
Published on

2026-ൽ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തിന് വലിയ താരനിര നിരയാണ് അണിനിരക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 23ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.

രാജ്യസ്‌നേഹത്തിന്റെ ധീരോദാത്ത കഥ പറയുന്ന പേട്രിയറ്റ് ഇന്ത്യന്‍ സിനിമയിലെ വലിയ സ്‌പൈ ത്രില്ലറുകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിടുന്നത് “ഈ റിപ്പബ്ലിക് ദിനത്തിൽ നിർഭയമായ ശബ്ദങ്ങളുടെ കരുത്ത് പകർന്നു നൽകുന്നു” എന്ന സന്ദേശത്തോടെയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ആറ് പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, എന്നിവരുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയും മോഹന്‍ലാലും ക്യാരക്ടർ പോസ്റ്ററുകൾ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനൽ അമൻ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തീയറ്റര്‍ ആർട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 2024 നവംബറിൽ ശ്രീലങ്കയിൽ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസർബൈജാൻ, യുഎഇ എന്നിവിടങ്ങളിൽ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

English Summary: Mammootty and Mohanlal star in Mahesh Narayanan's Patriot, a high-budget spy thriller releasing globally on April 23.

Related Stories

No stories found.
Madism Digital
madismdigital.com