മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മേയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ
Published on

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്' പറയുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ സംവിധായകനായ മഹേഷിന്റെ പ്രതികരണം.

മഹേഷിന്റെ വാക്കുകൾ

മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാളത്തിന്റെ മഹാ പ്രതിഭകളായ നടന്മാരുടെ ഓറയിൽനിന്നുകൊണ്ടുള്ള ഒരു സിനിമയല്ല 'പേട്രിയറ്റ്'. പക്ഷെ അവർ ഇരുവരെയും കൃത്യമായി ആവശ്യമുള്ളതും അവരിലൂടെ മാത്രം നീങ്ങുന്നതുമായ കഥയാണ് ചിത്രത്തിന്റേത്. അതിനുള്ള സാഹചര്യങ്ങൾ എല്ലാം തന്നെ സിനിമയിലുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധകരെയും അവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചിരിക്കുന്നവരെയും തൃപ്തിപ്പെടുത്ത എല്ലാം തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ
“ബോളിവുഡിൽനിന്ന് ആരും വേണ്ട”; ‘പേട്രിയറ്റി’ലേക്ക് ലാലിനെ എത്തിച്ച കഥ പറഞ്ഞ് മമ്മൂട്ടി|Mammootty about Mohanlal

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മേയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ
'സിനിമയോടുള്ള ആർത്തി ഒരിക്കലും മാറില്ല'; മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ വെളിപ്പെടുത്തൽ

English Summary: Director Mahesh Narayanan clarifies that “Patriot” is not built around the star aura of Mammootty and Mohanlal, but on a story that truly requires both actors. The film promises to satisfy fans eager to see the legendary duo together after 19 years.

Madism Digital
madismdigital.com