അന്യഗ്രഹജീവികളും അർക്കാഡോയുടെ സംഗീതവും; പ്ലൂട്ടോയിലെ 'യുഎഫ്ഒ മോഡ്' തരംഗമാകുന്നു

സയൻസ് ഫിക്ഷൻ പ്രമേയത്തിൽ ഒരുങ്ങുന്ന 'പ്ലൂട്ടോ', മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.
അന്യഗ്രഹജീവികളും അർക്കാഡോയുടെ സംഗീതവും; പ്ലൂട്ടോയിലെ 'യുഎഫ്ഒ മോഡ്' തരംഗമാകുന്നു
Published on

മലയാള സിനിമാ സംഗീത രംഗത്ത് വീണ്ടും തരംഗമായി അർക്കാഡോ (Arcado). വാഴ 2 എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ "തൂക്കി ചുവന്ന കരങ്ങളോടെ"യുടെ വൻ വിജയത്തിന് ശേഷം, പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'പ്ലൂട്ടോ' (Pluto)-യിലെ ആദ്യ വീഡിയോ ഗാനമായ "യുഎഫ്ഒ മോഡ്" (UFO Mode) പുറത്തിറങ്ങി.

സയൻസ് ഫിക്ഷൻ പ്രമേയത്തിൽ ഒരുങ്ങുന്ന 'പ്ലൂട്ടോ', മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. വ്യത്യസ്തമായ പ്രമേയവും മികച്ച താരനിരയും കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രത്തിന്റെ സംഗീതവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് യുഎഫ്ഒ മോഡ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സയൻസ് ഫിക്ഷൻ ഴോണറിന് അനുയോജ്യമായ തരത്തിലുള്ള വളരെ വ്യത്യസ്തമായ സൗണ്ട് സ്‌കേപ്പാണ് യുഎഫ്ഒ മോഡ് വാഗ്ദാനം ചെയ്യുന്നത്. എനർജി നിറഞ്ഞ ട്രാക്കും അത്യാധുനികമായ വിഷ്വൽ സ്റ്റൈലും ഗാനത്തെ വേറിട്ടു നിർത്തുന്നു.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വിഷ്ണു വിജയ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമയാണ്. ഗാനത്തിന്റെ സംഗീതവും പ്രൊഡക്ഷനും നിർവ്വഹിച്ചിരിക്കുന്നത് അർക്കാഡോ തന്നെയാണ്.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്ന് നിർമ്മിക്കുന്ന പ്ലൂട്ടോ, ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. നിയാസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അൽത്താഫ് സലിം ഒരു അന്യഗ്രഹജീവിയുടെ വേഷത്തിലാണ് എത്തുന്നത്.

അജു വർഗീസ്, ആർഷ ബൈജു, സുബിൻ തർസാൻ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിമ്ന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ ആറ്റലി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് ഏറെ ശ്രദ്ധനേടിയ ഈ സയൻസ് ഫിക്ഷൻ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Summary

Following the viral success of the track “Thooki Chuvanna Karangalode” from Vaazha 2, music producer Arcado has released the first song, “UFO Mode,” from the highly anticipated Malayalam sci-fi entertainer Pluto. The energetic track, which features vocals by popular composer and singer Vishnu Vijay with lyrics by Shabareesh Varma, has already gained significant traction on social media. Pluto is a science-fiction comedy directed by Adithyan Chandrasekhar. It revolves around an extraterrestrial being who arrives on Earth, offering a unique and experimental narrative for the Malayalam audience.

Madism Digital
madismdigital.com