ചോരയിൽ കുളിച്ച് പ്രഭാസ്; 'ഫൗജി' ഡിസംബർ മൂന്നിന് തിയറ്ററുകളിലെത്തും

'എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ
ചോരയിൽ കുളിച്ച് പ്രഭാസ്; 'ഫൗജി' ഡിസംബർ മൂന്നിന് തിയറ്ററുകളിലെത്തും
Published on

സീതാരാമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ പീരിയഡ് ആക്ഷൻ ചിത്രമായ 'ഫൗജി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 3-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതിയോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 'എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വളരെ രൗദ്രഭാവത്തിലുള്ള പ്രഭാസിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മുണ്ട് മാത്രം ധരിച്ച് ചോരയിൽ കുളിച്ച്, ചുറ്റും കിടക്കുന്ന മൃതദേഹങ്ങൾക്ക് നടുവിൽ ഒരു കല്ലിലിരുന്ന് തോക്കിൽ കൈവച്ചിരിക്കുന്ന പ്രഭാസിന്റെ രൂപം, കട്ടപ്പയുടെ ചതിക്ക് ശേഷമുള്ള ബാഹുബലിയിലെ ഐതിഹാസികമായ രംഗങ്ങളെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. പ്രഭാസും ഹനുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായ ഫൗജി സൈനിക പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ഫിക്ഷണല്‍ പീരിയഡ് ഡ്രാമയാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുക. ഇതിൽ രണ്ടാമത്തെ ഭാഗം ആദ്യഭാഗത്തിന്റെ പ്രീക്വൽ ആയിരിക്കുമെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ചോരയിൽ കുളിച്ച് പ്രഭാസ്; 'ഫൗജി' ഡിസംബർ മൂന്നിന് തിയറ്ററുകളിലെത്തും
'രാപ്പകൽ' അടിമപ്പണി എടുക്കുന്ന കൃഷ്ണൻ

മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ ആറു ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ, ഇമാന്‍വി, ചൈത്ര ജെ ആചാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സുധീപ് ചാറ്റര്‍ജിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും കോടഗിരി വെങ്കടേശ്വര റാവു എഡിറ്റിങും കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ 'ദ രാജാ സാബ്' ആയിരുന്നു പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. ഇനി 'സ്പിരിറ്റ്', 'സലാര്‍ 2', 'കല്‍ക്കി 2' എന്നിവയും പ്രഭാസിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങളാണ്.

Summary

Prabhas’ upcoming period action drama Fauzi will release worldwide on December 3, 2026. Directed by Hanu Raghavapudi, the film’s release announcement was accompanied by a striking poster featuring Prabhas in an intense new look. The pan-India film, set against a military backdrop, will be released in two parts and stars Anupam Kher, Mithun Chakraborty, Jayaprada, Imanvi, and Chaitra J. Achar in key roles.

Madism Digital
madismdigital.com