

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 'പ്രേംപാറ്റ'യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരൻ ലിജീഷ് കുമാർ ആണ്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ ജോമോൻ ജ്യോതിർ നായകനായെത്തും. ബംഗാളിൽ നിന്നുള്ള പുതുമുഖ അഭിനേത്രി അയന ചാറ്റർജിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയിലെ പുതിയ ട്രെൻഡ് സെറ്റേഴ്സ് ചിത്രത്തിൽ ഉണ്ട്. ഇവർക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങി വലിയൊരു താരനിര “പ്രേംപാറ്റ”യിൽ ഒന്നിക്കുന്നു. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമ്മാണം. സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക.
‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും, സുഹൈല്‍ എം. കോയയുമാണ്. ആകാശ് വര്‍ഗീസ് ജോസഫ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് കൊറിയോഗ്രാഫർ.
English Summary: Filming has begun for Prempatta, directed by Aamir Pallikkal. The campus-based youth romantic entertainer stars Jomon Jyothir and newcomer Ayana Chatterjee, supported by a large ensemble cast. The film is produced by Aamir Pallikkal under Studio Outsiders and music by Ankit Menon.