നെഞ്ചാടിയേ... നാടെങ്ങും പ്രണയം നിറച്ച് പ്രേംപാറ്റയിലെ ആദ്യഗാനം പുറത്തിറങ്ങി. സുഹൈല്‍ എം കോയയുടെ രചനയില്‍ അങ്കിത് മേനോന് ഈണവും ഓര്‍ക്കസ്ട്രേഷനും നിര്വഹിചിരിക്കുന്ന ഗാനം നിഹാല്‍ സാദിഖ് ആണ് ആലപിച്ചിരിക്കുന്നത്. ആദ്യമായി മലയാളത്തില്‍ വാര്‍ണര്‍ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയ പ്രേംപാറ്റ നവംബര്‍ 27 ന് തിയറ്ററുകളിലെത്തും.
ജോമോന് ജ്യോതിര്‍ നായകനാകുന്ന ക്യാമ്പസ് പ്രണയ ചിത്രമായ പ്രേംപാറ്റയില്‍ സാഫ് ബോയ്, ജുനൈസ് വിപി, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, വിഘ്നേഷ്, റയാന് എന്‍ടിപി, സല്‍മാനുല്‍ ഫാരിസി തുടങ്ങിയ യുവതാര നിരയ്ക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവന്, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി തുടങ്ങി ഒരു വലിയ താരനിരയും നാല്‍പ്പതോളം പുതുമുഖങ്ങളും ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ നായികയെ പ്രേംപാറ്റ ടീം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മുഖം മറച്ച് കണ്ണുകള്‍ മാത്ര വെളിപ്പെടുത്തിയാണ് നായിക നെഞ്ചാടിയേ... എന്ന പാട്ടിലും പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നായികയെ കുറിച്ചുള്ള ആകാംക്ഷയും കാണികളില്‍ വര്‍ധിച്ചിട്ടുണ്ട്. ചിത്രത്തിലെ നായികയെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവമായിക്കഴിഞ്ഞിട്ടുണ്ട്.
'ആയിഷ', 'ഇഡി' എന്നീ ചിത്രങ്ങള്‍ക്കുശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് പ്രേംപാറ്റ.
ലിജീഷ് കുമാറും ആമിര്‍ പള്ളിക്കലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. ലിജീഷ് കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഒരു എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫുള്‍ യൂത്ത് റൊമാന്റിക് എന്റര്‍ടെയ്നറാണ്. സെന്‍ട്രല്‍ പിക്ചേഴ്സിനാണ് സിനിമയുടെ വിതരണാവകാശം. പ്ലോട്ട് പിക്ചേഴ്സിനാണ് ഓവര്‍സീസ് വിതരണാവകാശം. ഗാനങ്ങളുടെ വിതരണാവകാശം വാര്‍ണര്‍ മ്യൂസിക്കിനാണ്.
അങ്കിത് മേനോൻ സഹനിർമാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്ററാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി, കോസ്റ്റ്യൂം – സമീറ സനീഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, മേക്കപ്പ് – സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് – സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് നന്ദിപുലം, വിഎഫ്എക്സ് – മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്എഫ്എക്സ് – ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് – ശ്രീക് വാര്യർ.
പിആർഒ – മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ സ്റ്റിൽസ് സെറീൻ ബാബുവും അമൽ സി സദാറുമാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. ഡിസൈൻസ് യെല്ലോ ടൂത്ത്സ് നിർവഹിക്കുമ്പോൾ ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ആണ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
The first song 'Nenchadiye' from the upcoming Malayalam campus romantic entertainer Prempatta has been released. The song marks the entry of Warner Music into the Malayalam industry. Directed by Aamir Pallikkal and starring Jomon Jyothir in the lead, the film is set against the backdrop of an NSS camp. Interestingly, the makers have kept the heroine's face hidden in the song, building curiosity ahead of the movie's theatrical release on November 27.