ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യുടെ ദുബായ് പ്രൊമോഷൻ പരിപാടിയിലാണ് മോഹൻലാലിന്റെ മാമ്പറയ്ക്കൽ അഹമ്മദാലി എന്ന കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്.
ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്
Published on

വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിൽ മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് എത്തുമ്പോൾ, മാമ്പറയ്ക്കൽ അഹമ്മദാലി എന്ന കാമിയോ റോളിൽ മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ മോഹൻലാൽ സമ്മതിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ദുബായിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് മോഹൻലാലിന്റെ സാന്നിധ്യത്തെക്കുറിച്ചും തന്നോടുള്ള വ്യക്തിബന്ധത്തെക്കുറിച്ചും താരം സംസാരിച്ചത്.

ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്
'മോഹൻലാൽ സെക്കൻഡറി കാസ്റ്റോ?': ബോളിവുഡ് ചിത്രം വേണ്ടെന്നുവെച്ച് ജൂഡ് ആന്തണി

"മാമ്പറയ്ക്കൽ അഹമ്മദാലിയായി ലാലേട്ടൻ അഭിനയിക്കണം എന്നത് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോൾ, എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാമെന്ന് ഞാൻ കരുതുന്നു, 'മോനേ ഉറപ്പായും ചെയ്യാം' എന്ന് പറഞ്ഞു. അദ്ദേഹം വന്ന് ആ കഥാപാത്രം ചെയ്തു," പൃഥ്വിരാജ് പറഞ്ഞു. ഖലീഫയുടെ ഒന്നാം ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ മാത്രമാണ് ഉള്ളതെന്നും താരം കൂട്ടിച്ചേർത്തു

"ആ ഒരു പ്രതീക്ഷയോടെ മാത്രമേ വരാവൂ. സിനിമ വലിയ വിജയമാവുകയാണെങ്കിൽ തീർച്ചയായും ഇതിന് രണ്ടാംഭാഗമുണ്ടാവും. അതിൽ മാമ്പറയ്ക്കൽ അഹമ്മദാലിയുടെ കഥ ഞങ്ങൾ പറയുകയും ചെയ്യും. ഒന്നാം ഭാഗം മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥയാണ്. എന്നാൽ സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദാലി ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലോകം എന്തായിരുന്നുവെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാനാകും," പൃഥ്വിരാജ് പറഞ്ഞു.

ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്
ധനുഷ് പടം കഴിഞ്ഞ് നേരെ പുതിയ സെറ്റിലേക്ക്!

തുടർഭാഗത്ത് മോഹൻലാലിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന സൂചനയാണ് ഇതോടെ അണിയറപ്രവർത്തകർ നൽകുന്നത്. സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പൃഥ്വിരാജ് ആണ് മാമ്പറയ്ക്കൽ ആമിർ അലിയെ അവതരിപ്പിക്കുന്നത്. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ്-പൃഥ്വിരാജ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് പ്രതിനായകനായി എത്തുന്നു. മാളവിക ശർമ നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രൻസും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. 'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും' എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.

ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്
ആര് വിളിക്കുന്നു, എവിടെ നിന്ന് വരുന്നു? സിനിമാക്കാരുടെ ഓരോ നീക്കവും അറിയും, പാപ്പരാസികൾ ചില്ലറക്കാരല്ല!

ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോൻ ടി. ജോണും എഡിറ്റിങ് നിർവഹിച്ചത് ചമൻ ചാക്കോയുമാണ്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് പാടിയ ഗാനം ഇതിനോടകം തരംഗമായിട്ടുണ്ട്.

Summary

Prithviraj Sukumaran revealed that Mohanlal agreed to play Mambarakal Ahmed Ali in Khalifa out of his affection for him. He also hinted that the character will have a much larger role in a potential sequel

Madism Digital
madismdigital.com