വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ചു; ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നുപറഞ്ഞ് പ്രിയദർശന്‍

വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ലിസിയുമായി പ്രിയദർശന്‍ വീണ്ടുമൊന്നിക്കുന്നത്
വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ചു; ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നുപറഞ്ഞ് പ്രിയദർശന്‍
Published on

മോളിവുഡിലും ബോളിവുഡിലുമായി നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ പ്രിയൻ-മോഹൻലാൽ എന്ന മാജിക്കായിരുന്നു സൃഷ്ഠിച്ചതെങ്കിൽ ബോളിവുഡിൽ അക്ഷയ് കുമാറിനോട് ചേർന്ന് നിരവധി മികച്ച ചിത്രങ്ങളാണ് പ്രിയദർശൻ ഒരുക്കിയത്. ബോളിവുഡിൽ വിസ്മയം തീർത്ത ഈ കൂട്ടുകെട്ട് തിരിച്ചെത്തിയതിലൂടെ അക്ഷയ് കുമാറിന്റെ കരിയറിൽ വീണ്ടുമൊരു ബ്ലോക്ക്ബസ്റ്റർ പിറന്നിരിക്കുകയാണ്. വമ്പൻ കളക്ഷൻ നേടി കോടി ക്ലബിൽ കുതിക്കുന്ന 'ഭൂത്ബംഗ്ല' എന്ന ഈ ചിത്രത്തിന്റെ വിജയത്തെ കുറിച്ചും പുതിയ സിനിമ പദ്ധതികളെ കുറിച്ചും സംസാരിക്കുന്നതിനിടയിൽ വ്യക്തി ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ കാര്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് പ്രിയദർശൻ.

സമീപകാലത്ത് വ്യക്തിജീവിതത്തിൽ സുപ്രധാന തീരുമാനമായിരുന്നു വേർപിരിയലിന് ശേഷവും ഞാനും ലിസിയും വീണ്ടുമൊന്നിക്കാൻ തീരുമാനിച്ചത് എന്ന് പ്രിയദർശൻ പറഞ്ഞു. പരസ്പരം കാണാതിരിക്കാനാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഞാനും ലിസിയും വീണ്ടുമൊന്നിക്കാൻ തീരുമാനിച്ചത്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന കാര്യമാണ് ജീവിതത്തിന്റെ അവസാനകാലം അന്നുവരെയുള്ളതിനേക്കാൾ മനോഹരമായിരിക്കണമെന്നത്. അങ്ങനെ ആഗ്രഹിക്കാത്തവർ വളരെ വിരളമാണെന്നാണ് എനിക്ക് തോന്നുന്നത്. ഉയർച്ചകളും താഴ്ചകളുമില്ലാതെ ആരുടേയും ജീവിതം മുൻപോട്ട് പോകില്ല. ഞങ്ങളുടെ ജീവിതത്തിലും സമാനമായ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിരുന്നു.

വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ചു; ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നുപറഞ്ഞ് പ്രിയദർശന്‍
'ഇടവേള സിനിമയിൽ മാത്രം; സൗഹൃദത്തിൽ ഒരിക്കലുമില്ല'; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി

ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ദാമ്പത്യത്തിൽ പരസ്പരം ഈഗോയും വിരസതയും സംഭവിക്കാൻ തുടങ്ങിയിരുന്നു. അത് മൂർച്ഛിച്ച് മോശമാകുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. പക്ഷെ, കുറച്ചുകാലം അകന്നു ജീവിച്ചതോടെ എനിക്കും ലിസിക്കും പരസ്പരം മിസ് ചെയ്യുന്നതായി തോന്നാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചത്. മനുഷ്യർക്ക് കൂട്ട് എപ്പോഴും ആവശ്യമാണ്. ഞങ്ങളെ വീണ്ടുമൊന്നിപ്പിച്ചതും അതേ ആവിശ്യമാണ്, പ്രിയദർശൻ പറഞ്ഞു.

വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ചു; ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നുപറഞ്ഞ് പ്രിയദർശന്‍
'സിനിമയോടുള്ള ആർത്തി ഒരിക്കലും മാറില്ല'; മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനായികയാണ് ലിസി. മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ പ്രമുഖ നടന്മാരോടെല്ലാം ഒന്നിച്ച് നിരവധി മികച്ച ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ലിസി 32 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമായിരുന്നു പ്രിയദർശനയുമായി വേർപിരിഞ്ഞത്. ഏകദേശം പത്ത് വർഷത്തോളം പിരിഞ്ഞു ജീവിച്ചതിനു ശേഷമാണ് വീണ്ടും ഒന്നിക്കാൻ ഇരുവരും തീരുമാനിച്ചത്. വർഷങ്ങൾക്ക് ഈ വര്‍ഷം ജനുവരില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയത് സമൂഹ മാധ്യങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചതോടെയാണ് വീണ്ടും ഒന്നിച്ചെവന്ന കാര്യത്തിൽ പ്രിയദർശൻ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

English Summary: Filmmaker Priyadarshan revealed that he and actress Lissy have decided to reunite after years of separation, realizing they missed each other. He opened up while discussing his latest film success and personal life.

Madism Digital
madismdigital.com