'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ

ഗ്ലാമർ ലോകം ഉപേക്ഷിച്ച മാലിനി ഇപ്പോൾ പൂനെയിൽ നിന്ന് രണ്ട് മണിക്കൂർ അകലെ സഹ്യാദ്രി നിരകളിൽ ഒരു ഫാം സ്റ്റേ നടത്തുകയാണ്.
'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ
Published on

ബോളിവുഡിന്റെ താരപരിവേഷങ്ങളിൽ നിന്ന് പച്ചപ്പിന്റെ ശാന്തതയിലേക്കൊരു മടക്കയാത്ര! 2002-ൽ പുറത്തിറങ്ങിയ 'രാസ്' എന്ന ഒറ്റ ചിത്രത്തിലൂടെ, പ്രത്യേകിച്ച് 'ആപ് കെ പ്യാർ മേം' എന്ന ​ഗാനത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന മാലിനി ശർമ്മയെ അത്രവേ​ഗമൊന്നും ആർക്കും മറക്കാനാവില്ല.

കരിയർ അതിന്റെ ഏറ്റവും മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു ആ സുന്ദരി പെട്ടെന്നൊരു നാൾ സിനിമാലോകത്തുനിന്നും അപ്രത്യക്ഷയായത്. കാൽ നൂറ്റാണ്ടോളമായി അവർ എവിടെയാണെന്ന് പോലും ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ഇപ്പോഴിതാ ആരാധകരുടെ നീണ്ട 23 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാലിനി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നു.

മുംബൈ നഗരത്തിന്റെ ഗ്ലാമർ ലോകത്തുനിന്നും ഏറെ അകലെ, മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിൽ മണ്ണും പ്രകൃതിയുമായി സംവദിച്ച് ജീവിക്കുന്ന മാലിനി ശർമ്മയുടെ പുതിയ ജീവിതം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വർഷങ്ങളോളം പൊതുസമൂഹത്തിൽ നിന്ന് വിട്ടുനിന്ന മാലിനി, അടുത്തിടെ 'ദ സ്ലോ ലോക്കൽ ഡയറീസ്' (The Slow Local Diaries) എന്ന തന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോ സീരീസിലൂടെയാണ് വീണ്ടും ആളുകൾക്ക് മുന്നിലെത്തിയത്. ഒരു കാലത്ത് ബോളിവുഡ് ക്യാമറകളുടെ ഫ്ലാഷുകൾക്ക് മുന്നിൽ നിറഞ്ഞുനിന്ന നടി, യാതൊരു മേക്കപ്പുകളുമില്ലാതെ തന്റെ കൃഷിയിടത്തിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. "കുറേ നാളുകൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ... ഇത്തവണ യാതൊരു മറയുമില്ലാതെ, യഥാർത്ഥ ഞാൻ. ചമയങ്ങളില്ല, കൃത്രിമമായ സംഭാഷണങ്ങളില്ല... എല്ലാം ഹൃദയത്തിൽ നിന്ന്."- എവിടെയായിരുന്നു എന്ന ആരാധകരുടെ നിരന്തരമുള്ള ചോദ്യങ്ങളോട് മാലിനി പ്രതികരിച്ചു.

'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ
താപ്സിയെ ‌‘സസ്തി കോപ്പി’യെന്ന് വിളിച്ച് കങ്കണ; മാതാപിതാക്കളെയും വാക്‌പോരിലേക്ക് വലിച്ചിഴച്ച് താരം

തിരക്കുകളിൽ നിന്നെല്ലാം അകലെ, പ്രകൃതിയോടൊപ്പം

2000-ങ്ങളുടെ തുടക്കത്തിൽ മാലിനി ശർമ്മയെ കണ്ടവർക്ക് അവരുടെ ഇപ്പോഴത്തെ ജീവിതം ഒരു വലിയ അത്ഭുതമായിരിക്കും.​ ഗ്ലാമർ ലോകം ഉപേക്ഷിച്ച മാലിനി ഇപ്പോൾ പൂനെയിൽ നിന്ന് രണ്ട് മണിക്കൂർ അകലെ സഹ്യാദ്രി നിരകളിൽ ഒരു ഫാം സ്റ്റേ നടത്തുകയാണ്. സ്വന്തമായി പച്ചക്കറികൾ കൃഷി ചെയ്യുകയും, ആ പച്ചക്കറികൾ ഉപയോഗിച്ച് തൻ്റെ ഫാമിലെത്തുന്ന അതിഥികൾക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് നൽകുകയും ചെയ്യുന്നു. തിരക്കുകളില്ലാത്ത, തികച്ചും ശാന്തമായ ഒരു സ്ലോ ലൈഫ്‌സ്റ്റൈൽ ആണ് മാലിനി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ദി സ്ലോ ലോക്കൽ എന്ന പേരിൽ തദ്ദേശീയമായ ഭക്ഷണപദാർത്ഥങ്ങളും കരകൗശല വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭത്തിനും മാലിനി തുടക്കം കുറിച്ചിട്ടുണ്ട്. ഹോംമെയ്ഡ് ബ്രെഡ്, ​ഗ്രനോള, ജാം, പീനട്ട് ബട്ടർ, സൗത്ത് ഇന്ത്യൻ കോഫ് എന്നിവയെല്ലാം ഇവർ വിൽക്കുന്നുണ്ട്.

പുതിയ സംരംഭങ്ങളും വർക്ക് ഫ്രം ഹോം ജീവിതവും

കൃഷിയിലും ഫാം സ്റ്റേയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും മാലിനി പ്രൊഫഷൽ ജീവിതത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നില്ല. ഒരു പ്രമുഖ കോഫി കമ്പനിയുടെ റിലേഷൻഷിപ്പ് മാനേജരായി വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ അവർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെ കാടിന് നടുവിലുള്ള തൻ്റെ 3BHK വില്ല വാടകയ്ക്ക് നൽകുകയും ചെയ്യുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി, സൈക്കോളജിസ്റ്റുകളുടെ സെഷനുകൾ ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജുകളും ഈ വില്ലയിൽ ലഭ്യമാണ്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരാശ്വാസമാണ് മാലിനിയുടെ ഈ ഇടം.

ബോളിവുഡിലെ തിളക്കമാർന്ന ദിനങ്ങളും അപ്രതീക്ഷിത പിന്മാറ്റവും

ബോംബെ വൈക്കിംഗ്‌സിന്റെ 'ക്യാ സൂരത് ഹെ', മീര സിങിന്റെ 'സാവൻ മേം ലഗ് ഗയി ആഗ്' തുടങ്ങിയ പ്രശസ്തമായ മ്യൂസിക് വീഡിയോകളിലൂടെയാണ് മാലിനി ശർമ്മ മോഡലിങ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നഫീസ ജോസഫിനും കുൽജീത് രൺധാവയ്ക്കുമൊപ്പം 'CATS' എന്ന ടെലിവിഷൻ ഷോയിലും അഭിനയിച്ചു. ഇത് സിനിമയിലേക്കുള്ള വഴിതുറന്നു. അങ്ങനെയാണ് 2002-ൽ വിക്രം ഭട്ടിന്റെ രാസ് (Raaz) എന്ന ചിത്രത്തിൽ ഡിനോ മോറിയയ്ക്കും ബിപാഷ ബസുവിനുമൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ചിത്രം വലിയ വിജയമായതോടെ മാലിനിയും പ്രശസ്തിയുടെ കൊടുമുടിയിലായി. ഇതേ കാലയളവിൽ 'തും ബിൻ' ഫെയിം നടൻ പ്രിയാൻഷു ചാറ്റർജിയെ അവർ വിവാഹം കഴിച്ചെങ്കിലും കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവരും വിവാഹമോചിതരായി.

'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ
'ഇവിടെ തുടങ്ങുന്നു… ഒരു കോസ്മിക് ഹീറോയുടെ കഥ'; ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത്

സിനിമയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് മാലിനി ഔ​ഗ്യോ​ഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. 2002-ൽ എൻകൗണ്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെ മാലിനി ആ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. പിന്നീട് പതുക്കെ പതുക്കെ അവർ ക്യാമറക്കണ്ണുകളിൽ നിന്ന് പൂർണ്ണമായും മറയുകയായിരുന്നു. അഭിനയം ഉപേക്ഷിച്ച് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനോ ഒരു സാധാരണ ജീവിതം നയിക്കാനോ ആഗ്രഹിച്ചതിനാലാവാം അവർ ആ തീരുമാനം എടുത്തത്.

Summary

Former Bollywood actress Malini Sharma, best known for her role in the 2002 hit film Raaz, has reappeared in front of the camera after 23 years. Leaving the glamour of the film industry behind, she now embraces a "slow life" by running a peaceful farmstay called 'The Slow Local' in the Sahyadri hills, where she grows vegetables, hosts guests, and works remotely.

Madism Digital
madismdigital.com