'എന്റെ എല്ലാ സിനിമകൾക്കും പ്രചോദനം ശ്രീരാമൻ'; രാജമൗലി

ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കുംഭ’ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്
'എന്റെ എല്ലാ സിനിമകൾക്കും പ്രചോദനം ശ്രീരാമൻ'; രാജമൗലി
Published on

ബ്രഹ്‌മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലി ഒരുക്കുന്ന പുതിയ ചിത്രം ‘വാരണാസി’ സിനിമാലോകത്ത് വലിയ ചർച്ചയായി മാറുകയാണ്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കുംഭ’ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. അടുത്ത വർഷമാണ് സിനിമയുടെ റിലീസ്.

ചിത്രത്തെക്കുറിച്ചുള്ള വിവിധ അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നെങ്കിലും, ഇപ്പോൾ രാജമൗലി തന്നെയാണ് സിനിമയുടെ ആശയ പശ്ചാത്തലത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമകൾക്ക് പ്രചോദനമായത് ശ്രീരാമന്റെ ഇതിഹാസങ്ങളാണെന്ന് രാജമൗലി പോളിഗണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാമായണത്തിൽ നിന്നുള്ള നിർണായക സംഭവത്തെ ആസ്പദമാക്കിയാണ് ‘വാരണാസി’ രൂപപ്പെടുന്നതെന്നും, എന്നാൽ പുരാണകഥകൾ മുൻകൂട്ടി അറിയേണ്ടതില്ലെന്നുമാണ് സംവിധായകന്റെ വിശദീകരണം. കഥാപാത്രങ്ങളുടെ വികാരബന്ധങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ കഥ സ്വാഭാവികമായി പ്രേക്ഷകർക്ക് ഗ്രഹിക്കാനാകുമെന്ന് രാജമൗലി വ്യക്തമാക്കി. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രവിഷയങ്ങളിലൊന്നെന്നും രാജമൗലി കൂട്ടിച്ചേർത്തു.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആദ്യ കൂട്ടുകെട്ടായ ‘വാരണാസി’, ‘ആർ ആർ ആറി’ന് ശേഷമുള്ള സംവിധായകന്റെ അടുത്ത ചിത്രമെന്ന നിലയിൽ ആഗോളതലത്തിലും വലിയ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.

English Summary: Director S. S. Rajamouli said all his films are inspired by the character of Lord Rama.

Related Stories

No stories found.
Madism Digital
madismdigital.com