'ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയാതെ പോയ നിമിഷം'; അഹങ്കാരവും താരപദവിയും നിഷ്പ്രഭമായ അപൂർവ്വ ജീവിതാനുഭവം പങ്കുവെച്ച് രജനീകാന്ത്

താരപദവിയേക്കാൾ വലുതാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ ജീവിതാനുഭവം പങ്കുവെച്ച് രജനീകാന്ത്
'ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയാതെ പോയ നിമിഷം';
അഹങ്കാരവും താരപദവിയും നിഷ്പ്രഭമായ അപൂർവ്വ ജീവിതാനുഭവം പങ്കുവെച്ച് രജനീകാന്ത്
Published on

താരപ്രൗഢിയും അഹങ്കാരവും അലിഞ്ഞില്ലാതെയായ ജീവിതത്തിലെ അപൂർവ്വ നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിന്റെ 45-ാം വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു താരപദവിയേക്കാൾ വലുതാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ ദിനത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.

രജനീകാന്തിന്റെ വാക്കുകൾ:

ഒരിക്കൽ ശ്രീ ശ്രീ രവിശങ്കറിനൊപ്പം ഒരു പ്രത്യേക ദർശനം നടത്തുന്നതിനിടയിൽ മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. ഞാനൊരു താരമായതിനാൽ തന്നെ അവിടെയെത്തുമ്പോൾ എന്നെ തിരിച്ചറിഞ്ഞ് ജനം തിരക്ക് കൂട്ടുമെന്നും, ഓട്ടോഗ്രാഫിനായി സമീപിക്കുമെന്നും ആശങ്കപ്പെട്ടിരുന്നു. എന്നാൽ എന്നെ അദ്‌ഭുതപ്പെടുത്തികൊണ്ട് സംഭവിച്ചത്, ഒരാൾ പോലും എന്നെ തിരിച്ചറിഞ്ഞില്ല എന്നതാണ്. തമിഴ്‌നാട്ടിൽ നിന്നുമുള്ള നൂറുകണക്കിന് മനുഷ്യർ ഉണ്ടായിരുന്നിട്ടും ഒരാൾ പോലും എന്നെ തിരിച്ചറിയുകയോ സമീപത്തേക്ക് വരുകയോ ചെയ്തില്ല. ഒരു സിനിമാ താരമെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമായിരുന്നു അത്.

'ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയാതെ പോയ നിമിഷം';
അഹങ്കാരവും താരപദവിയും നിഷ്പ്രഭമായ അപൂർവ്വ ജീവിതാനുഭവം പങ്കുവെച്ച് രജനീകാന്ത്
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

അന്ന് ഞാൻ മനസിലാക്കിയ കാര്യം, സിനിമയിൽ നിന്നും ഞാൻ നേടിയ എന്റെ താരപദവിയേക്കാൾ വലുതാണ് ആത്മീയത എന്ന സത്യമാണ്. അഭിനയ ജീവിതത്തിലൂടെ ലഭിക്കുന്ന താരപദവിക്ക് കാലാന്തരങ്ങൾക്ക് അനുസരിച്ച് മാറ്റം സംഭവിക്കും. എന്നാൽ ആത്മീയതയിലൂടെ നേടുന്ന താരപദവി നമ്മുടെ മരണത്തെ പോലും അതിജീവിച്ച് തുടരുന്ന ശാശ്വതമായ കാര്യമാണ്. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെടെ വലിയ പല വ്യക്തികളെയും കണ്ട് പരിചയമുള്ള തനിക്ക്, ആരാലും തിരിയാതെ ശ്രദ്ധിക്കാതെ പോയ അന്നത്തെ നിമിഷം സംഭവിച്ചത് വലിയൊരു മാറ്റമായിരുന്നു. താരമെന്ന അഹങ്കാരം എന്നിൽ നിന്നും പൂർണമായും നശിക്കുകയായിരുന്നു.

ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. നടൻ എന്നതിനേക്കാളുപരി താരം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതം മാറ്റിമറിച്ച അനുഭവത്തെ കുറിച്ച് രജനീകാന്ത് പങ്കുവെച്ച പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

English Summary: Superstar Rajinikanth shared a rare life experience where no one recognized him during a spiritual visit with Sri Sri Ravi Shankar. He said the moment made him realize that spirituality is greater than fame and helped him let go of his ego as a superstar.

Madism Digital
madismdigital.com