രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്

ആദിത്യ ധർ സംവിധാനം ചെയ്ത 'ദുരന്ധര്‍' സിനിമയുടെ പ്രൊമോഷൻ തന്ത്രങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മാർക്കറ്റിംഗ് ഏജൻസി സ്ഥാപകൻ വരുൺ ഗുപ്ത.
രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്
Published on: 

ആദിത്യ ധർ-രൺവീർ സിംഗ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദുരന്ധറി’ന്റെ പ്രൊമോഷൻ തന്ത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മാക്‌സ് മാർക്കറ്റിംഗ് സ്ഥാപകൻ വരുൺ ഗുപ്ത. സിനിമയും അതിന്റെ അസറ്റുകളും സംസാരിക്കട്ടെ, അഭിനേതാക്കൾ സംസാരിക്കേണ്ടതില്ല എന്ന തീരുമാനമാണ് രൺവീർ സിംഗ് പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിന്നതിന്റെ യഥാർഥ കാരണമെന്ന് വരുൺ പറഞ്ഞു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് നേരിട്ട വിമർശനങ്ങളോടും സംവിധായകൻ ആദിത്യ ധർ പ്രതികരിച്ച രീതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എവരിഡേ എംപയേഴ്‌സ്’ പോഡ്‌കാസ്റ്റിലാണ് വരുൺ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്
'ധുരന്ധർ 2'വിൽ 50 ഓളം കട്ടുകൾ; ടിവി പ്രീമിയറിൽ 10 മിനിറ്റ് ദൈർഖ്യം കുറയും

''ചിത്രത്തിന്റെ സ്റ്റാർ കാസ്റ്റ് ഫൈനൽ ചെയ്യുന്നതിന് മുൻപ് തന്നെ തന്റെ ടീം സിനിമയുടെ ഭാഗമായിരുന്നു, ഒപ്പം സ്ക്രിപ്റ്റ് ഞാൻ കേട്ടിരുന്നു. റിലീസിന് ആറുമാസം മുമ്പ് 3.5 മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോഷണൽ കണ്ടന്റ് പുറത്തിറക്കിയ ഹിന്ദി ചിത്രം 'ദുരന്ധർ' മാത്രമായിരിക്കും. ഹോളിവുഡിൽ ഇത്തരം രീതികൾ പതിവാണെങ്കിലും ബോളിവുഡിൽ അതൊരു പുതിയ അനുഭവമായിരുന്നു. എന്നാൽ സിനിമ തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് പ്രൊമോഷൻ മോശമാണെന്നു പറഞ്ഞു വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

അനിമലിന് മുമ്പ് റൺബീറിന് 'തു ജൂഠി മേം മക്കർ' എന്ന ചിത്രം ഉണ്ടായിരുന്നുവെങ്കിലും, ദുരന്ധറിന് മുമ്പ് രൺവീർ സിംഗിന് മികച്ച കാലഘട്ടമായിരുന്നില്ല. ഇതിനെത്തുടർന്ന് സംവിധായകനും നിർമ്മാതാക്കളും നടനും ഏജൻസിയും ചേർന്ന് ബോധപൂർവം എടുത്ത തീരുമാനമായിരുന്നു അത്. പ്രൊമോഷനുകൾ മോശമാണെന്നും ഹൈപ്പ് ഇല്ലെന്നും ചൂണ്ടിക്കാട്ടി പല ലേഖനങ്ങളും വരുമായിരുന്നു. ആദിത്യ അത് എനിക്ക് അയച്ചുതന്ന് ‘എല്ലാം ശരിയാകും’ എന്ന് പറയും. വേറെ ചോദ്യങ്ങളൊന്നും ചോദിക്കില്ല. അങ്ങനെയുള്ള വിശ്വാസം കാണുമ്പോൾ അവർക്കുവേണ്ടി എന്തുചെയ്യാൻ തോന്നും. ഞങ്ങൾ അവരുടെ വാരിയേഴ്സ് ആയി മാറി" എന്ന് വരുൺ പറഞ്ഞു.

രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്
നാനാ പടേക്കർ, അഭിനയത്തിന്റെ തീക്ഷ്ണമുഖം

ആദ്യം റിലീസ് ചെയ്ത 'ദുരന്ധർ' 1,300 കോടിയിലധികം രൂപയാണ് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ റാംപാൽ, രാകേഷ് ബേദി, സാറ അർജുൻ, ആർ മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇതിന് പിന്നാലെ 2026 മാർച്ചിൽ എത്തിയ രണ്ടാം ഭാഗമായ 'ദുരന്ധർ: ദി റിവഞ്ച്' 1,800 കോടിയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ദംഗലിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായാണ് ഈ ഫ്രാഞ്ചൈസി അറിയപ്പെടുന്നത്.

ആര്‍ആര്‍ആര്‍, അനിമൽ, കൽക്കി 2898 എഡി തുടങ്ങിയ സിനിമകളുടെ പ്രൊമോഷൻ ക്യാമ്പെയ്നുകൾ ചെയ്ത കമ്പനിയാണ് മാക്സ് മാർക്കറ്റിംഗ്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അണിനിരക്കുന്ന എസ്എസ് രാജമൗലിയുടെ പുതിയ ചിത്രമായ 'വാരാണസി'യുടെ പ്രൊമോഷൻ പ്രവർത്തനങ്ങളും ഇവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

Summary

Varun Gupta, founder of Max Marketing, has revealed why Ranveer Singh stayed away from promotional activities for Dhurandhar. The strategy was to let the film and its promotional assets speak for themselves rather than rely on the cast, despite criticism over the lack of pre-release hype.

Madism Digital
madismdigital.com