രൺവീർ വിവാദത്തിന് പിന്നിൽ സംഘടിത ആക്രമണമോ? പ്രതികരണവുമായി ശോഭ ഡെ

ഡോൺ 3 പിന്മാറ്റ വിവാദം, ബോളിവുഡിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ശോഭ ഡെയുടെ പ്രതികരണം
രൺവീർ വിവാദത്തിന് പിന്നിൽ സംഘടിത ആക്രമണമോ? പ്രതികരണവുമായി ശോഭ ഡെ
Published on

ഡോൺ 3 ചിത്രത്തിൽ നിന്ന് രൺവീർ സിങ് പിന്മാറിയതിനെ തുടർന്ന് ബോളിവുഡിൽ തുടരുന്ന വിവാദങ്ങൾക്ക് പ്രതികരണവുമായി എഴുത്തുകാരി ശോഭ ഡെ. നടനെതിരായ നടപടികൾക്ക് പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ടെന്ന സൂചനയാണ് ശോഭ ഡെ മുന്നോട്ടുവെച്ചത്. സംവിധായകൻ ആദിത്യ ധറിനെയും ‘ധുരന്ധർ’ സിനിമയുടെ അണിയറപ്രവർത്തകരെയും ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന സംശയവും ശോഭ പങ്കുവെച്ചു.

സിനിമാ തൊഴിലാളി സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് രൺവീർ സിങ്ങുമായി സഹകരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശോഭ ഡെയുടെ പ്രതികരണം. വിഷയത്തിൽ രൺവീർ സിങ് പുലർത്തുന്ന നിലപാട് പക്വതയുള്ളതാണെന്നും വിവാദം അനാവശ്യമായി വലുതാക്കാനുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളിൽ നിന്ന് നടക്കുന്നതെന്നും ശോഭ പറഞ്ഞു.

രൺവീർ വിവാദത്തിന് പിന്നിൽ സംഘടിത ആക്രമണമോ? പ്രതികരണവുമായി ശോഭ ഡെ
'ചോദ്യങ്ങളുയർത്തുന്ന സ്ത്രീകളോട് പുച്ഛവും പ്രതികാരവുമാണ് മെയിൻ; മോശക്കാരനാക്കണ്ടെന്ന് കരുതിയാണ് ഇത്രകാലം മിണ്ടാതിരുന്നത്', ടിനി ടോമിനെതിരെ അൻസിബ

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശോഭ പ്രതികരിച്ചത്. ചില സംഘടനകൾ അധികാരവും നിയന്ത്രണവും പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും, സിനിമാരംഗത്തുള്ളവരെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യകരമല്ലെന്നും ശോഭ അഭിപ്രായപ്പെട്ടു. ഭീഷണിയിലൂടെയോ വിലക്കുകളിലൂടെയോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ശോഭ കൂട്ടിച്ചേർത്തു. രൺവീറിനെതിരായ നടപടികൾ വലിയ ചർച്ചയായി മാറിയ സാഹചര്യത്തിൽ, സിനിമാ സംഘടനകൾ ഇത്തരം വിഷയങ്ങളിൽ അതിരുവിട്ട ഇടപെടൽ നടത്തരുതെന്നും ശോഭ വ്യക്തമാക്കി. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ നിയമപരമായ രീതിയിലാണ് പരിഹരിക്കേണ്ടതെന്നും ശോഭ പറഞ്ഞു.

രൺവീർ വിവാദത്തിന് പിന്നിൽ സംഘടിത ആക്രമണമോ? പ്രതികരണവുമായി ശോഭ ഡെ
'നിഷ്പക്ഷ സമിതിയോട് സംസാരിക്കാം'; അമ്മ നേതൃത്വത്തിന്റെ സമവായനീക്കം തള്ളി അന്‍സിബ

രൺവീർ സിങ്ങും നിർമാണ കമ്പനിയും തമ്മിൽ കരാർ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് കോടതിയിലൂടെയോ അഭിഭാഷകരിലൂടെയോ പരിഹരിക്കേണ്ട വിഷയമാണെന്നും, അതിന്റെ പേരിൽ സാധാരണ തൊഴിലാളികളുടെയും ടെക്നീഷ്യൻമാരുടെയും ജോലി ബാധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ശോഭ അഭിപ്രായപ്പെട്ടു.

English Summary: Writer Shobhaa De reacted to the controversy surrounding Ranveer Singh’s reported exit from Don 3, questioning whether the backlash is part of a targeted attack affecting the film industry.

Madism Digital
madismdigital.com