ഞാൻ കേട്ട 'സിക്കന്ദറി'ന്റെ കഥ മറ്റൊന്നായിരുന്നു; രശ്‌മിക മന്ദാന

ശക്തമായ ആരാധക പിന്തുണയുള്ള സൂപ്പർതാരമായ സൽമാനും തെന്നിന്ത്യയുടെ ഹിറ്റ് മേക്കർ സംവിധായകനായ മുരുഗദോസും ഒന്നിച്ച ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ഞാൻ കേട്ട 'സിക്കന്ദറി'ന്റെ കഥ മറ്റൊന്നായിരുന്നു; രശ്‌മിക മന്ദാന
Published on

സൽമാൻ ഖാൻ-രശ്‌മിക മന്ദാന എന്നിവരെ ജോഡികളാക്കി ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ശക്തമായ ആരാധക പിന്തുണയുള്ള സൂപ്പർതാരമായ സൽമാനും തെന്നിന്ത്യയുടെ ഹിറ്റ് മേക്കർ സംവിധായകനായ മുരുഗദോസും ഒന്നിച്ച ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ അണിയറ പ്രവർത്തകരുടെ മുഴുവൻ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട്, വളരെ മോശം പ്രതികരണമായിരുന്നു തിയേറ്ററിൽ നിന്നും സിനിമ നേടിയത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞ കഥയല്ല പിന്നീട് സിനിമയായതെന്നാണ് രശ്മിക പറയുന്നത്.

'മുരുഗദോസ് സാറുമായി സംസാരിച്ചിരുന്നത് ഞാനോര്‍ക്കുന്നുണ്ട്. പിന്നീട് സംഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞാന്‍ വായിച്ച തിരക്കഥ വേറൊന്നായിരുന്നു. സിനിമകളില്‍ പൊതു സംഭവിക്കാറുള്ളതാണ്. മേക്കിംഗിന്റെ സമയത്ത് നമ്മള്‍ കേള്‍ക്കുന്ന കഥ മാറും. അത് വളരെ സാധാരണയായി സംഭവിക്കുന്നതാണ്. അതാണ് സിക്കന്ദറിനും സംഭവിച്ചത്' രശ്മിക പറഞ്ഞു.

എന്നാൽ അണിയറ പ്രവർത്തകർ നിരത്തിയ ന്യായീകരണങ്ങൾക്കും അപ്പുറത്തായിരുന്നു ചിത്രത്തിന് ലഭിച്ച വിമർശനങ്ങൾ. ചിത്രത്തിന്റേത് ഒരു കാലഹരണപ്പെട്ട തിരക്കഥയാണെന്നും, തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന നിർമ്മാണമായിരുന്നു എന്നും തുടങ്ങിയ പ്രതികരണങ്ങളാണ് ചിത്രം നേടിയത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതത്തിനും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കഥാ പശ്ചാത്തലവുമായി യാതൊരു തരത്തിലും ചേർന്ന് പോകാത്ത ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ വിമർശിച്ചു.

English Summary: “Sikandar,” starring Salman Khan and Rashmika Mandanna and directed by AR Murugadoss, failed to meet expectations at the box office.

Related Stories

No stories found.
Madism Digital
madismdigital.com