'യഥാർത്ഥ അതിജീവിതർ പുരുഷന്മാർ'; സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്നാണ് എല്ലാവരും കരുതുന്നതെന്ന് രവി മോഹൻ

മനുഷ്യനെ ജീവിക്കാൻ അനുവദിക്കണമെന്നും നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുകയെന്നും താൻ തന്റെ വഴിക്കാണ് പോവുന്നതെന്നും രവി മോഹൻ കൂട്ടിച്ചേർത്തു
'യഥാർത്ഥ അതിജീവിതർ പുരുഷന്മാർ'; സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്നാണ് എല്ലാവരും കരുതുന്നതെന്ന് രവി മോഹൻ
Published on

തന്റെ വ്യക്തി ജീവിതത്തിലുടെ നീളം അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ച് വീണ്ടും മനസുതുറന്ന് നടൻ രവി മോഹൻ. ആദ്യ വിവാഹ ജീവിതത്തിൽ നേരിട്ട മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ച് സമീപകാലത്ത് തുറന്നു പറഞ്ഞ താരം ഇപ്പോഴിതാ മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. ഒരിക്കൽ എല്ലാവരും തന്റെ ഹൃദയശുദ്ധിയെക്കുറിച്ച് മനസിലാക്കുമെന്നും ലോകത്തെ ഏറ്റവും വലിയ അതിജീവിതർ പുരുഷന്മാരാണെന്നും തന്റെ കുറിപ്പിലൂടെ രവി മോഹൻ പറഞ്ഞു.

താൻ ശാന്തമായി ജീവിതം പടുത്തുയർത്തുകയാണ്. ഒരിക്കൽ കൂടി എഴുതണമെന്ന് തോന്നി. നിങ്ങൾക്ക് പറയാനുള്ളതെല്ലാം വീണ്ടും പറയാം, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നത്. ഏറ്റവും വലിയ ഇരകൾ പുരുഷന്മാരാണ്, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും ഇത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ചെയ്തത് എന്തൊക്കെയാണെന്നും തന്റെ ഹൃദയശുദ്ധിയെയും കുറിച്ച് ഒരിക്കൽ എല്ലാവരും മനസ്സിലാക്കും. ദയവു കരുതി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണമെന്നും നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുകയെന്നും താൻ തന്റെ വഴിക്കാണ് പോവുന്നതെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

മുൻ പങ്കാളി ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദത്തെ കുറിച്ചും വലിയ ചർച്ചകൾ ഉയർന്നിരുന്നു. രവി മോഹന്റെ പുതിയ നിർമാണക്കമ്പനിയിൽ പങ്കാളി കൂടിയാണ് കെനിഷ.

English Summary: Actor Ravi Mohan has once again spoken openly about the struggles in his personal life, alleging emotional and financial abuse during his first marriage. In a recent note, he said that men are often the “real survivors” and claimed society tends to believe women’s statements more readily, adding that one day people will understand his sincerity.

Related Stories

No stories found.
Madism Digital
madismdigital.com