'Reintroducing Bhavana'; ഭാവനയുടെ 90-ാം ചിത്രം 'അനോമി' റിലീസിനൊരുങ്ങുന്നു

'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് സംഗീതമൊരുക്കുന്നത്.
Anomie Movie
Anomie Movieimage credits: Anomie Movie
Published on

മലയാളത്തിന്റെ പ്രിയതാരം ഭാവന, സിനിമയിൽ 23 വർഷങ്ങൾ പിന്നിടുകയാണ്. തന്റെ 90ാമത് സിനിമയായ 'അനോമി'യിലൂടെ സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുത്തൻ രൂപത്തിലും ഭാവത്തിലുമാണ് ഭാവന സിനിമയിലെത്തുന്നത്. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് 'അനോമി'യുടെ റിലീസ് ഡേറ്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കും 'അനോമി'.

ജനുവരി 30നാണ് 'അനോമി' തിയേറ്ററുകളിലെത്തുക. ഭാവനയുടെ ഇതുവരെയുള്ള കരിയറിനെ രേഖപ്പെടുത്തികൊണ്ടുള്ള വീഡിയോയും റിലീസ് ഡേറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ റഹ്‌മാൻ ആണ് ചിത്രത്തിൽ മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് 'അനോമി'. 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് സംഗീതമൊരുക്കുന്നത്. ഗ്യാങ്‌സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, ജെ ഡി ആണ് 'അനോമി'യുടെ കളറിംഗ് നിർവഹിച്ചിരിക്കുന്നത്. ഭാവനയുടെ 90ാമത് ചിത്രം എന്ന നിലയിലും, ഭാവനയുടെ തിരിച്ചുവരവ് എന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.

English Summary: Bhavana marks her strong comeback with her 90th film Anomie, releasing on January 30.

Related Stories

No stories found.
Madism Digital
madismdigital.com