

ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ തന്റെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച മഹാ പ്രതിഭ. കഥാപാത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞു കൊടുക്കുന്ന ചുരുങ്ങിയ വിവരണങ്ങൾ കേട്ട്, കഥാസന്ദർഭം മനസ്സിൽ സങ്കല്പിച്ച്, പാട്ടിനെ ഗാനശിൽപ്പമാക്കി മാറ്റുന്ന ഭാവഗായിക. മാതൃത്വത്തിന്റെ നനവും, പ്രണയിനിയുടെ മനോനിലയും ഒരുപോലെ ഉൾക്കൊണ്ട് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന അനുഗ്രഹീത കലാകാരി. തെന്നിന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ജാനകിയമ്മ.
എല്ലാ തലമുറകൾക്കും ജാനകിയമ്മ വിസ്മയമാണ്. പുതിയ പാട്ടുകാർ ഒരുപാട് പേർ വന്നിട്ടും ഇന്നും നിത്യഹരിത ഗായികയായി ജാനകി നിലനിൽക്കുന്നു. ജെൻസിക്കാരുടെ പുതിയകാല റീലുകൾ പോലും ഭരിക്കുന്നത് ജാനകിയുടെ പാട്ടുകളാണ്. ഇതിൽ മിക്ക പാട്ടുകൾക്കും സംഗീതം നൽകിയിരിക്കുന്നത് ഇളയരാജയാണ്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വീണ്ടും തരംഗമായി മാറിയ ജാനകിയുടെ ചില പാട്ടുകൾ നോക്കാം.
ചിത്രം: മുരട്ടു കാളൈ
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ചിത്രം: 'ഓട്ടോ രാജ'
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ചിത്രം: 'അഗ്നി നച്ചത്തിരം'
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ചിത്രം: 'ആ രാത്രി'
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ചിത്രം: 'ആവാരംപൂ'
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ചിത്രം: 'ഗുണ'
സംഗീതം: ഇളയരാജ
പാടിയത്: എസ് ജാനകി
ഇരുപത് ഭാഷകളിലായി നാല്‍പ്പത്തി എട്ടായിരത്തിലധികം ഗാനങ്ങള്‍ ജാനകിയമ്മ ഈ ആയുസ്സിൽ പാടി തീർത്തിട്ടുണ്ട്. കെ എസ് ചിത്ര ഒരിക്കൽ പറഞ്ഞു, "പാട്ടിന്റെ അര്‍ഥം മാത്രം അറിഞ്ഞാല്‍ അമ്മയ്ക്ക് മതിയാകില്ല. സംവിധായകനരികിൽ ചെന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കണമെന്ന് ചോദിച്ചറിയും". അങ്ങനെ ഭാഷയെ അറിഞ്ഞ് അര്‍ഥവും ഉച്ചാരണവും മനസ്സിലാക്കി പാടിയതുകൊണ്ട് തന്നെ ജാനകിയമ്മ എല്ലാ ഭാഷകൾക്കും സ്വന്തമായി. ജാനകിയമ്മ പാടിവെച്ച പല പാട്ടുകളും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റി പാടേണ്ടി വന്ന ഗായകർ, അവർ ഫലിപ്പിച്ചെടുത്ത ഭാവാവിഷ്കാരത്തോട് നീതി പുലർത്താൻ നന്നേ പണിപ്പെട്ടതായി പിന്നീട് പറഞ്ഞിട്ടുണ്ട്.
ജാനകി എന്ന ഗായിക മരിക്കുന്നില്ല. 60 വർഷത്തെ സംഗീത യാത്ര അവസാനിപ്പിച്ച് മടങ്ങിയെങ്കിലും, അവർ ഇരുന്നിടത്ത് ശൂന്യതയില്ല. അവിടെ അവശേഷിക്കുന്ന പാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ എക്കാലവും നമ്മുടെയെല്ലാം ചുണ്ടുകളിലൂടെ ആ സംഗീത ദേവത പാടിക്കൊണ്ടിരിക്കുന്നു.
Legendary playback singer S. Janaki continues to captivate new generations as her timeless songs dominate social media reels. Iconic tracks like Kiliye Kiliye, Kanmani Anbodu, and Entha Poovilum Vaasamundu, mostly composed by Ilaiyaraaja, showcase her unmatched emotional expression and enduring influence across Indian film music.