

19 വര്‍ഷം മുന്‍പ് തന്റെ സിനിമയുടെ സെറ്റില്‍ കണ്ട 'ബാലന്റെ' അത്ഭുതകരമായ വളര്‍ച്ചയുടെ ഗ്രാഫ് പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. താന്‍ സംവിധാനം ചെയ്ത 'വിനോദയാത്ര'യുടെ സെറ്റില്‍വച്ച് കൊച്ചുകുട്ടിയായിരിക്കെ ചിദംബരത്തെ കണ്ടതും അന്ന് ആ കുട്ടി തന്റെ സിനിമാഭിലാഷത്തെക്കുറിച്ച് വെളിപ്പെടുത്തിയതും ഓര്‍ത്തെടുക്കുകയാണ് സത്യന്‍ അന്തിക്കാട്.
ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍' കണ്ടശേഷമാണു സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന സിനിമയെന്നാണ് 'ബാലനെ' സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചിരിക്കുന്നത്.
ബാലന്‍ കണ്ടപ്പോള്‍ പി എന്‍ മേനോനെയും ഭരതനെയും കെ ജി ജോര്‍ജിനെയും ഓര്‍മ വന്നുവെന്നു പറയുന്ന സത്യന്‍ അന്തിക്കാട്, ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ക്കുന്നു.
'മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന സിനിമയുണ്ടാകുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 'ബാലന്‍'
''മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന സിനിമയുണ്ടാകുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 'ബാലന്‍'. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖം'' സത്യന്‍ അന്തിക്കാട് പറയുന്നു.
അനിയന്‍ ഗണപതി അഭിനയിക്കുന്നതു കാണാനാണ് ചേട്ടന്‍ ചിദംബരം അമ്മയ്‌ക്കൊപ്പം 'വിനോദയാത്ര'യുടെ സെറ്റിലെത്തിയത്. അപ്പോഴാണ് സിനിമയില്‍ തന്നെയാണ് തനിക്കും താല്പര്യമെന്ന് ചിദംബരം സത്യന്‍ അന്തിക്കാടിനോട് പറഞ്ഞത്.
ബാലനില്‍ കാസ്റ്റിങ് ഡയരക്ടറായി പ്രവര്‍ത്തിച്ചത് ഗണപതിയാണ്. ''ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ലെന്നു തോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സല്യൂട്ട്,'' എന്നാണ് ഇതേക്കുറിച്ച് കുറിപ്പില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞിരിക്കുന്നത്.
Director Sathyan Anthikad has shared the remarkable growth journey of a ‘boy’ he met on the sets of his film 19 years ago. Recalling his encounter with Chidambaram as a young child during the shooting of Vinodayathra, Sathyan Anthikad said the boy had spoken about his dream of making films even back then. The veteran filmmaker shared the memory in a Facebook post after watching Balan, directed by Chidambaram. Describing Balan as a truly astonishing film, Sathyan Anthikad praised the filmmaker's inspiring journey from a movie-loving child to a talented director.