സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്, മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ആരും ധൈര്യപ്പെട്ടില്ല; ശ്രേയ ഘോഷാല്‍

ഇന്‍ഡസ്ട്രിയിലെ വേതന വ്യത്യാസം എന്നത് കേവലം ലിംഗാധിഷ്ഠിതമായ ഒന്ന് മാത്രമല്ലെന്ന് അവര്‍ വ്യക്തമാക്കി. പുരുഷന്മാരായ ഗായകര്‍ക്കും തുടക്കകാലത്ത് ഇതേ വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്.
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്, മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ആരും ധൈര്യപ്പെട്ടില്ല; ശ്രേയ ഘോഷാല്‍
Published on

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കി ഗായിക ശ്രേയ ഘോഷാല്‍. തനിക്ക് നേരിട്ട് കാസ്റ്റിംഗ് കൗച്ചോ സമാനമായ മറ്റ് മോശം അനുഭവങ്ങളോ സിനിമാ മേഖലയില്‍ നേരിടേണ്ടി വന്നിട്ടില്ല എന്നും ശ്രേയ പറഞ്ഞു. എന്നാല്‍, തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കപ്പുറം സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ശ്രേയ ഘോഷാല്‍ തുറന്നുപറഞ്ഞു. പതിമൂന്നാം വയസ്സിലാണ് ശ്രേയ സംഗീത ജീവിതം ആരംഭിച്ചത്.

സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്ന കാലത്ത്, ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ക്ക് കടുത്ത പ്രതിസന്ധികളും ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവുകയും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവസരമുണ്ടാകുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. ''ഇപ്പോള്‍ സ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വരുന്നതിന് മുന്‍പ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് വളരെ കഠിനമായ കാലമായിരുന്നു. ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാടിത്തുടങ്ങിയതിനാല്‍, എവിടെപ്പോകുമ്പോഴും മാതാപിതാക്കള്‍ ഒപ്പമുണ്ടാകുമായിരുന്നു. അതുകൊണ്ടുതന്നെ, എന്തെങ്കിലും പറയാന്‍ ആഗ്രഹിച്ചവര്‍ക്ക് പോലും അതിന് ധൈര്യമുണ്ടായിരുന്നില്ല', ശ്രേയ ഘോഷാല്‍ പറഞ്ഞു.

ചലച്ചിത്ര സംഗീത മേഖലയിലെ പ്രതിഫല തുകകളെക്കുറിച്ചും നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളെക്കുറിച്ചും ശ്രേയാ ഘോഷാല്‍ മനസ്സ് തുറന്നു. ഇന്‍ഡസ്ട്രിയിലെ വേതന വ്യത്യാസം എന്നത് കേവലം ലിംഗാധിഷ്ഠിതമായ ഒന്ന് മാത്രമല്ലെന്ന് അവര്‍ വ്യക്തമാക്കി. പുരുഷന്മാരായ ഗായകര്‍ക്കും തുടക്കകാലത്ത് ഇതേ വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്. സ്വന്തം കരിയറിന്റെ തുടക്കത്തില്‍ പ്രതിഫലം ഇല്ലാതെ സൗജന്യമായി നിരവധി പാട്ടുകള്‍ പാടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേയ വെളിപ്പെടുത്തി.

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്, മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ആരും ധൈര്യപ്പെട്ടില്ല; ശ്രേയ ഘോഷാല്‍
അവാർഡിനേക്കാൾ വലുത് 55 വർഷത്തെ അഭിനയജീവിതം: വിജയരാഘവൻ

''ഇതൊരു ലിംഗാധിഷ്ഠിത വിഷയമല്ല. ആണ്‍കുട്ടികളും ഇത് നേരിടുന്നുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തില്‍, ഒരു പണവും വാങ്ങാതെ ഞാന്‍ ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്. പുറത്ത് ഇതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. അര്‍ജിത് സിംഗിന് ഇത്ര വലിയ തുക ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായും ശരിയല്ല. ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുള്ള മികച്ച ഗായകരെല്ലാം പ്രതിഫലം വാങ്ങാതെ ധാരാളം ജോലികള്‍ ചെയ്യാറുണ്ട്. ന്യായമായ ആവശ്യങ്ങള്‍ വരുമ്പോള്‍ അവര്‍ വലിയ തുക ഈടാക്കുകയും ചെയ്യും'', ശ്രേയ പറഞ്ഞു.

സഞ്ജയ് ലീലാ ഭന്‍സാലിയുടെ 'ദേവ്ദാസ്' എന്ന ചിത്രത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യാ റായിയും ഷാറൂഖ് ഖാനും അഭിനയിച്ച 'ബൈരി പിയ' എന്ന ഗാനമായിരുന്നു ബോളിവുഡില്‍ അവരുടെ ആദ്യത്തെ ഔദ്യോഗിക ഗാനം. ബോളിവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ശ്രേയ പാടുന്നുണ്ട്. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008, 2022 എന്നീ വര്‍ഷങ്ങളിലായി അഞ്ചുതവണ ശ്രേയ ഘോഷാലിനെ തേടിയെത്തി.

Summary

Playback singer Shreya Ghoshal has spoken openly about the existence of the casting couch in the film industry, while clarifying that she has never personally experienced casting couch or similar misconduct. In a recent interview, she said women working in the industry faced much tougher circumstances before the rise of social media, which has since made it easier to expose wrongdoing and speak out against exploitation. Ghoshal also discussed misconceptions about remuneration in the Indian music industry. She said pay disparity is not always a gender-based issue, noting that male singers also face challenges, particularly at the beginning of their careers. She revealed that she herself sang several songs without payment when she was starting out and said even established singers sometimes work without fees while charging significantly more when making reasonable professional demands.

Madism Digital
madismdigital.com