'ഉറക്കമില്ലാത്ത രാത്രികൾ, ഉത്കണ്ഠ... തകർന്നുപോയി'; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത

ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി
'ഉറക്കമില്ലാത്ത രാത്രികൾ, ഉത്കണ്ഠ... തകർന്നുപോയി'; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത
Published on

അഞ്ച് മാസത്തെ നിശബ്ദതയ്ക്ക് ശേഷം മൗനം വെടിഞ്ഞ് പ്രമുഖ സംവിധായകനെതിരായ കേസിലെ അതിജീവിത. ഇൻസ്റ്റഗ്രാമിലാണ് വൈകാരികമായ കുറിപ്പ്. ഉറക്കമില്ലാത്ത രാത്രികളാണ് കഴിഞ്ഞുപോയതെന്നും നിയമപോരാട്ടങ്ങളുമായി മുന്നോട്ട് തന്നെ പോകുമെന്നും നടി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

കുറച്ച് കാലത്തെ നിശബ്ദദയ്ക്ക് ശേഷം മൌനം വെടിയുകയാണ് ഞാൻ. കഴിഞ്ഞ കുറച്ച് മാസങ്ങൾ എന്നെ സംബന്ധിച്ച് വളരെ കടുപ്പമേറിയതായിരുന്നു. പൂർണമായും തകർന്നുപോയ അവസ്ഥ. ഉറക്കമില്ലാത്ത രാത്രികൾ, അമിതമായ ഉത്കണ്ഠ, ആളുകളോടുള്ള ഭയം...

ആസ്വദിച്ച് ചെയ്തിരുന്ന പലതിനോടും എനിക്ക് വെറുപ്പായി. പല ഘട്ടങ്ങളിലും മനസ്സിന്ർറെ വേദന എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇനി പഴയത് പോലെയാകാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പലവട്ടം. കടുത്ത മാനസിക സമ്മർദ്ദം കാരണം 10 കിലോയോളം ശരീരഭാരം വർധിച്ചു.

'ഉറക്കമില്ലാത്ത രാത്രികൾ, ഉത്കണ്ഠ... തകർന്നുപോയി'; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത
'ഒരു കല്ലെടുത്ത് അവർക്കു നേരെ എറിഞ്ഞു'; വിദ്യാർഥിയായിരിക്കെ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി കയാദു

പല ദിവസങ്ങളിലും കരച്ചിലടക്കാനാവാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അലറിക്കരച്ചിലുകൾക്കിടെ എപ്പോഴെങ്കിലും ആ ചിന്ത എനിക്ക് സമാധാനം തരും- എല്ലാം ശരിയാകും എന്ന ചിന്ത. അതിജീവനത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ച ആ ചിന്തയാണ് കരുത്തായത്. ഈ യാത്ര എന്നെ കൂടുതൽ ശക്തയാക്കാനുള്ളതാണെന്ന് മനസ്സിലാക്കി സാഹചര്യങ്ങൾക്ക് കീഴടങ്ങി.

ജീവനതത്തിൽ ആദ്യമായി മറ്റുള്ളവരോട് സഹായം ചോദിക്കാൻ ഞാൻ തയ്യാറായി. വീണുപോയപ്പോഴെല്ലാം കൂടെയുള്ളവർ താങ്ങിനിർത്തി. കുടുംബം, സുഹൃത്തുക്കൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചില മനുഷ്യർ എന്നിവരൊക്കയുണ്ടായിരുന്നു വീഴ്ചകളിൽ പിടിച്ചുനിർത്താൻ. തെറാപ്പിയായിരുന്നു വലിയ സഹായം.

അതുകൊണ്ടൊക്കെയാണ് പഴയതിലും കൂടുതൽ കരുത്തോടെ ഞാനിന്നിവിടെ നിൽക്കുന്നത്. വേദനകൾക്കിടയിൽ എന്നെ ചേർത്തുപിടിച്ച എല്ലാവരോടും നന്ദി പറയുകയാണ്. ഞാൻ പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ല. ഏത് പ്രതിസന്ധിയിലും പോരാടുക തന്നെ ചെയ്യും.

ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ അറസ്റ്റിലായിരുന്നു. കേസിൽ കഴിഞ്ഞയാഴ്ചയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

'ഉറക്കമില്ലാത്ത രാത്രികൾ, ഉത്കണ്ഠ... തകർന്നുപോയി'; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത
പരാജയങ്ങൾ സ്വാഭാവികം, സിനിമകളിൽ അമിത പ്രതീക്ഷകളില്ല; മകളെ ഇതുവരെ സിനിമകൾ കാണിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

നേരത്തെ, സംവിധായകനെതിരെ സമാന ആരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. കേസെടുക്കുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് കാണിച്ച് ഹൈക്കോടതി നടിയുടെ പരാതിയിൽ നിയമനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

Summary

Five months after breaking her silence, the survivor in the case against a prominent filmmaker has spoken out again. In an emotional Instagram post, the actress said she has endured sleepless nights and remains determined to continue her legal battle.

Earlier, a Bengali actress had also levelled similar allegations against the filmmaker. The High Court had closed proceedings on her complaint, citing that the statutory time limit for filing the case had expired

Madism Digital
madismdigital.com