'എന്റെ തെറ്റല്ലായിരുന്നിട്ടും എനിക്ക് നാണക്കേട് തോന്നി'; കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സൊഹൈൽ ഖാൻ

'അലയൻസ്' എന്ന പ്രശസ്ത റിയാലിറ്റി ഷോയ്ക്കിടയിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ അനുഭവം പങ്കുവെച്ചത്.
'എന്റെ തെറ്റല്ലായിരുന്നിട്ടും എനിക്ക് നാണക്കേട് തോന്നി'; കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സൊഹൈൽ ഖാൻ
Published on

ബോളിവുഡ് നടനും സംവിധായകനുമായ സൊഹൈൽ ഖാന്റെ വെളിപ്പെടുത്തൽ വാർത്തകളിൽ നിറയുന്നു. കുട്ടിക്കാലത്ത് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും, എന്നാൽ നാണക്കേട് കാരണം വർഷങ്ങളോളം അത് ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കുനാൽ ഖേമു അവതാരകനായ 'അലയൻസ്' എന്ന പ്രശസ്ത റിയാലിറ്റി ഷോയ്ക്കിടയിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ അനുഭവം പങ്കുവെച്ചത്.

ഷോയിലെ മറ്റ് മത്സരാർഥികളായ അർസ്ലാൻ ഗോണി, റൂഹി ദൊസാനി, അലി ഗോണി എന്നിവരുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ കുട്ടിക്കാലത്തെ മോശം അനുഭവം പങ്കുവെച്ചത്. സ്കൂളുകളിലെയും മറ്റും റാഗിങ്ങിനും ബുള്ളിയിങ്ങിനും താൻ ശക്തമായി എതിരാണെന്ന് പറഞ്ഞ സൊഹൈൽ, ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് മറച്ചുവെക്കാതെ തുറന്നുപറയണമെന്ന് തന്റെ മക്കളെ എപ്പോഴും ഉപദേശിക്കാറുണ്ടെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ പ്രാധാന്യവും സൊഹെയ്ൽ ഊന്നിപ്പറഞ്ഞു

'എന്റെ തെറ്റല്ലായിരുന്നിട്ടും എനിക്ക് നാണക്കേട് തോന്നി'; കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സൊഹൈൽ ഖാൻ
'ഒരു കല്ലെടുത്ത് അവർക്കു നേരെ എറിഞ്ഞു'; വിദ്യാർഥിയായിരിക്കെ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി കയാദു

''കുട്ടിക്കാലത്ത് ഒരാളിൽ നിന്ന് എനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വർഷങ്ങളോളം ഞാനത് മനസ്സിൽ തന്നെ സൂക്ഷിച്ചു. മുതിർന്നതിന് ശേഷമാണ് ഞാൻ എന്റെ പിതാവിനോട് (സലിം ഖാൻ) ഇക്കാര്യം പറഞ്ഞത്. 'ഇത്രയും വർഷം നീയെന്തിനാണ് ഇത് ഉള്ളിൽ വെച്ചുകൊണ്ടിരുന്നത്' എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അത് പറയാൻ എനിക്ക് വലിയ നാണക്കേടായിരുന്നു എന്നാണ് ഞാൻ മറുപടി നൽകിയത്. അതിൽ എന്റെ ഭാഗത്ത് തെറ്റൊന്നുമില്ലായിരുന്നിട്ടും എനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ എന്തൊക്കെ സംഭവിച്ചാലും എന്നോട് എല്ലാം തുറന്നുപറയണമെന്ന് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയാറുണ്ട്," സൊഹൈൽ ഖാൻ വ്യക്തമാക്കി.

കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഷോയിൽ വെച്ച് വികാരധീനനാവുകയും ചെയ്തു. മുൻപ് പല റിയാലിറ്റി ഷോകളിലും ജഡ്ജായിരുന്നിട്ടുണ്ടെങ്കിലും, ഒരു മത്സരാർഥി അനുഭവിക്കുന്ന സമ്മർദ്ദം തനിക്ക് മനസ്സിലാകുന്നത് ഇപ്പോഴാണെന്നും, തന്റെ 55 വർഷത്തെ ജീവിതത്തിൽ പഠിക്കാത്ത പല കാര്യങ്ങളും ഈ ഷോ തന്നെ പഠിപ്പിച്ചെന്നും സൊഹൈൽ പറഞ്ഞു.

അടുത്തിടെ സൊഹൈലിന്റെ മുൻ ഭാര്യ സീമ സജ്‌ദെയും ഒരു വൈൽഡ് കാർഡ് എൻട്രിയായി ഷോയിൽ എത്തിയിരുന്നു. ഇരുവരും വളരെ സൗഹാർദ്ദപരമായി ഇടപഴകുന്നതും, ഗെയിമുകളിൽ സൊഹൈലിനെ സീമ പ്രോത്സാഹിപ്പിക്കുന്നതും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കായികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നിറഞ്ഞ പ്രൈം വീഡിയോയിലെ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് അലയൻസ്.

Summary

Actor and filmmaker Sohail Khan has revealed that he was sexually abused during childhood, sharing his painful experience for the first time on a reality show. He urged parents to create a safe space where children can speak openly about abuse without fear or shame.

Madism Digital
madismdigital.com