പായ്ക്കപ്പൽ പന്തയവും പോരാട്ടവും; സൂരിയും സുഹാസും നേർക്കുനേർ വരുന്ന 'മണ്ടാടി' സെപ്റ്റംബർ 4-ന്

തമിഴ്‌നാട് തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് മണ്ടാടി
പായ്ക്കപ്പൽ പന്തയവും പോരാട്ടവും; സൂരിയും സുഹാസും നേർക്കുനേർ വരുന്ന 'മണ്ടാടി' സെപ്റ്റംബർ 4-ന്
Published on

തമിഴ് സിനിമാ ലോകത്ത് വേറിട്ട അഭിനയശൈലി കൊണ്ട് പ്രേക്ഷകമനം കവർന്ന സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മണ്ടാടി'യുടെ (Mandaadi) റിലീസ് തീയതി പ്രഖ്യാപിച്ചു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് സ്പോർട്സ് ആക്ഷൻ-ഡ്രാമ ചിത്രം 2026 സെപ്റ്റംബർ 4-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം തെലുങ്ക് നടൻ സുഹാസിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റമാണ്. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വില്ലൻ സ്വഭാവമുള്ള ശക്തമായ നെഗറ്റീവ് കഥാപാത്രത്തെയാണ് സുഹാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

പായ്ക്കപ്പൽ പന്തയവും പോരാട്ടവും; സൂരിയും സുഹാസും നേർക്കുനേർ വരുന്ന 'മണ്ടാടി' സെപ്റ്റംബർ 4-ന്
കാത്തിരുന്ന് ഇരയെ കുടുക്കുന്ന മരണക്കെണി; വീനസ് ഫ്ലൈട്രാപ്പിന്റെ വിസ്മയിപ്പിക്കുന്ന രഹസ്യം

'സെൽഫി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മദിമാരൻ പുകഴേന്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായി പ്രശസ്ത സംവിധായകൻ വെട്രിമാരനും ഒപ്പമുണ്ട്. 'റോക്കി' എന്ന ചിത്രത്തിനു ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി.

“കടലിൽ രൂപംകൊണ്ട ഒരു കഥ ലോകം കീഴടക്കാൻ ഒരുങ്ങുന്നു. 'മണ്ടാടി' 2026 സെപ്റ്റംബർ 4-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേക്ക്!” എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ടീം പങ്കുവെച്ചത്.

തമിഴ്‌നാട് തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് മണ്ടാടി. തീരത്ത് നടക്കുന്ന വാർഷിക പായ്ക്കപ്പൽ മത്സരത്തിൽ തന്റെ ആറംഗ സംഘത്തെ നയിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി ക്യാപ്റ്റന്റെ കഥയാണ് ചിത്രം പറയുന്നത്. കടലറിവുകളും, കടുത്ത മത്സരങ്ങളും, അതിജീവനവും, വ്യക്തിപരമായ വീണ്ടെടുപ്പുകളുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

പായ്ക്കപ്പൽ പന്തയവും പോരാട്ടവും; സൂരിയും സുഹാസും നേർക്കുനേർ വരുന്ന 'മണ്ടാടി' സെപ്റ്റംബർ 4-ന്
സൂര്യവൻശിയുടെ കരിയറിലെ നിര്‍ണായക നിമിഷം; പക്ഷേ അയര്‍ലന്‍ഡിലെ ചോരക്കളി വില്ലനാകുമോ?

ഏപ്രിൽ മാസത്തോടെ തന്നെ മണ്ടാടിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. പ്രശസ്ത താരം സത്യരാജ് ഉൾപ്പെടെ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അച്യുത് കുമാർ, സചന നമിദാസ്, രവീന്ദ്ര വിജയ് തുടങ്ങിയ പ്രമുഖരും 'മന്ദാടി'യിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻനിര അഭിനേതാക്കളുടെ ഈ ശക്തമായ സാന്നിധ്യം ചിത്രത്തിന് വലിയ രീതിയിൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ' എന്ന ചിത്രത്തിലൂടെയാണ് സൂരി നായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്നിലെ മികച്ച നടനെ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. 2025-ൽ പുറത്തിറങ്ങിയ പ്രശാന്ത് പാണ്ഡിരാജിന്റെ 'മാമൻ' എന്ന ഫാമിലി ഡ്രാമയിലാണ് സൂരി അവസാനമായി നായക വേഷത്തിൽ എത്തിയത്. മണ്ടാടിക്ക് പുറമെ റാം സംവിധാനം ചെയ്യുന്ന 'ഏഴു കടൽ ഏഴു മലൈ' എന്ന ചിത്രവും സൂരിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളി താരം നിവിൻ പോളിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രവും സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

Summary

Summary

The makers of the upcoming Tamil film Mandaadi have officially announced its worldwide theatrical release for September 4, 2026. Directed by Madhimaran Pukazhendhi, this big-budget sports action drama promises to be a visually grand and gripping tale of the sea. Actor Soori plays the lead role, while Telugu actor Suhas makes his Tamil debut as the co-lead.

Madism Digital
madismdigital.com