ഇന്ത്യൻ മാർവൽ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത!; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ നേരത്തെ റിലീസ് ചെയ്യും

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 2D, 3D പതിപ്പുകളിലായി വലിയ സ്ക്രീനുകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്
ഇന്ത്യൻ മാർവൽ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത!; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ നേരത്തെ റിലീസ് ചെയ്യും
Published on

ഇന്ത്യയിലെ മാർവൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30-ന് ഇന്ത്യയിലുടനീളം തിയേറ്ററുകളിലെത്തുന്നു. ടോം ഹോളണ്ടിന്റെ സ്പൈഡർമാൻ പരമ്പരയിലെ ഈ പുതിയ അധ്യായം അമേരിക്കയിൽ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് തന്നെ ഇന്ത്യയിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവസാനിപ്പിച്ചുകൊണ്ട് സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് ഇന്ത്യയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ചിത്രം ജൂലൈ 30-നാണോ അതോ 31-നാണോ ഇന്ത്യയിൽ റിലീസ് ചെയ്യുക എന്നതിനെക്കുറിച്ച് നേരത്തെ നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ആഗോള റിലീസ് ജൂലൈ 31-ന് തന്നെയായിരിക്കുമെങ്കിലും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സൂപ്പർഹീറോ ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരു ദിവസം മുൻപേ കാണാനുള്ള സുവർണ്ണാവസരമാണ് ഇന്ത്യൻ പ്രേക്ഷകർക്ക് ലഭിക്കുന്നത്. വലിയ ആരാധകവൃന്ദമുള്ള തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാർക്കറ്റുകളിൽ പ്രമുഖ ഹോളിവുഡ് ചിത്രങ്ങൾ നേരത്തെ റിലീസ് ചെയ്യുന്ന പുതിയ പ്രവണതയുടെ തുടർച്ചയാണിത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 2D, 3D പതിപ്പുകളിലായി വലിയ സ്ക്രീനുകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.

മാർവൽ സിനിമാറ്റിക് യൂണിേവഴ്സിലെ 38-ാം സിനിമയും എംസിയു സ്പൈഡർമാൻ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി സ്‌ക്രീനിലെത്തുന്നു. 2021-ൽ പുറത്തിറങ്ങിയ 'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവവികാസങ്ങൾക്ക് ശേഷമുള്ള കഥയാണ് ഈ പുതിയ ഭാഗം പറയുന്നത്. ഡോക്ടർ സ്ട്രേഞ്ചിന്റെ മാന്ത്രികവിദ്യ യാഥാർത്ഥ്യത്തെ മാറ്റിമറിച്ചതോടെ, ലോകം പീറ്റർ പാർക്കർ എന്ന വ്യക്തിയെ പൂർണ്ണമായും മറന്നുപോകുന്നിടത്താണ് മുൻ ചിത്രം അവസാനിച്ചത്.

ന്യൂയോർക്ക് നഗരത്തിൽ ഒറ്റയ്ക്ക് പോരാടുന്ന ഒരു സൂപ്പർഹീറോ എന്ന നിലയിലുള്ള പീറ്ററിന്റെ ജീവിതത്തിലൂന്നിയായിരിക്കും പുതിയ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പുതിയ ഭീഷണികളെ നേരിടുന്നതിനൊപ്പം പീറ്ററിന്റെ അമാനുഷിക ശക്തികളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളും ഈ സിനിമയിലൂടെ അവതരിപ്പിക്കും.

ടോം ഹോളണ്ടിന് പുറമെ സെൻഡയ, ജേക്കബ് ബറ്റലോൺ, സാഡി സിങ്ക്, ജോൺ ബെർത്താൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിന് പുറമെ, ബ്രൂസ് ബാനർ അഥവാ 'ഹൾക്ക്' ആയി മാർക്ക് റുഫല്ലോ വീണ്ടും സ്‌ക്രീനിലെത്തുന്നു എന്നതും ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെആറാം ഘട്ടത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെവിൻ ഫൈഗിയും ആമി പാസ്കലും ചേർന്നാണ്.

Summary

Summary

Indian audiences will get to see Tom Holland’s Spider-Man: Brand New Day ahead of the rest of the world. Sony Pictures Entertainment India announced that the upcoming superhero film is scheduled for an Indian release on Thursday, July 30—one day before its global launch on July 31. According to an official statement from the studio, the movie will be available in premium large formats in 2D and 3D, with dubbed versions across six languages: English, Hindi, Tamil, Telugu, Kannada, and Malayalam.

Madism Digital
madismdigital.com