ബോളിവുഡ് താരം ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെ കുറിച്ച് ഭാര്യ സുനിത അഹൂജ തുടര്‍ച്ചയായി പരസ്യപ്രതികരണങ്ങള്‍ നടത്തിയത് ബി ടൗണില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗോവിന്ദയുടെ ബന്ധങ്ങളെക്കുറിച്ചും അത് തങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും 2025 നവംബറിനും 2026 ആഗസ്റ്റിനുമിടയില്‍ നടത്തിയ നിരവധി പരാമര്‍ശങ്ങളിലൂടെ സുനിത വ്യക്തമാക്കിയിരുന്നു. ദമ്പതികളുടെ ബന്ധത്തിലെ ആടിയുലച്ചിലുകള്‍ ജനശ്രദ്ധ നേടിയിരിക്കുന്ന സമയത്താണ് ഈ തുറന്നുപറച്ചിലുകള്‍ വന്നത്. ഇതിനിടെ സുനിത വിവാഹമോചനത്തിന് കേസ് കൊടുക്കുകയും പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
'അബ്ര കാ ദബ്ര പോഡ്കാസ്റ്റിലാണ് സുനിത ആദ്യമായി ഗോവിന്ദയുടെ ബന്ധത്തെ കുറിച്ച് പറയുന്നത്. 'അതൊരു മറാത്തി നടിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ സ്വന്തം കണ്ണുകൊണ്ട് കാണുകയോ കയ്യോടെ പിടികൂടുകയോ ചെയ്യാത്തിടത്തോളം എനിക്ക് ഒന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല', എന്നാണ് സുനിത പറഞ്ഞത്. പ്രായത്തില്‍ വളരെ കുറവുള്ള ഒരു പെണ്‍കുട്ടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന ഗോസിപ്പുകള്‍ കാരണം 2025 തന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നുവെന്ന് ഇ-ടൈംസുമായുള്ള അഭിമുഖത്തില്‍ സുനിത പറഞ്ഞിരുന്നു.
'2025 എനിക്ക് വളരെ മോശം വര്‍ഷമായിരുന്നു. ഗോവിന്ദയ്ക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ അവളൊരു നടിയല്ലെന്ന് എനിക്കറിയാം, കാരണം നടിമാര്‍ ഇത്രയും മോശം കാര്യങ്ങള്‍ ചെയ്യില്ല. അവള്‍ക്ക് ഗോവിന്ദയോട് സ്‌നേഹമില്ല. അവന്റെ പണം മാത്രമാണ് ലക്ഷ്യം. ഒരു പുരുഷന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സ്ത്രീകള്‍ അമ്മയും ഭാര്യയും മകളുമാണെന്ന് ഗോവിന്ദ തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നാലാമതൊരു സ്ത്രീയെ ജീവിതത്തില്‍ വെച്ചുപുലര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. ഗോവിന്ദ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും ഇത് ബാധകമാണ്', സുനിത പറഞ്ഞു.
മിസ് മാലിനിയുമായുള്ള അഭിമുഖത്തില്‍ ഷുഗര്‍ ഡാഡി പരാമര്‍ശമാണ് സുനിത നടത്തിയത്. 'ഇന്നത്തെക്കാലത്ത് അവസരങ്ങള്‍ക്കായി വരുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ ചെലവുകള്‍ നോക്കാന്‍ ഒരു 'ഷുഗര്‍ ഡാഡി'യെ ആവശ്യമാണ്. ഒരു ഗുണവുമില്ലാത്ത മുഖവുമായി നായികയാകാന്‍ ഇറങ്ങിത്തിരിക്കും. എന്നിട്ട് പുരുഷന്മാരെ വലയിലാക്കി ബ്ലാക്ക് മെയില്‍ ചെയ്യും' എന്നാണ് ഗോവിന്ദയുടെ ബന്ധങ്ങളെ കുറിച്ച് സുനിത പറഞ്ഞത്.
ഒരു യൂട്യൂബ് ബ്ലോഗില്‍ താന്‍ ശരിരിയെന്ന് വിശ്വസിക്കുന്നതുപോലെ ജീവിക്കുകയാണെങ്കില്‍ ഗോവിന്ദയോട് ക്ഷമിക്കാമെന്ന് സുനിത പറഞ്ഞിരുന്നു. ഗോവിന്ദ തന്റെ ജീവിതത്തില്‍ ഒട്ടനവധി പ്രണയബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിയിട്ടുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് ഷോ ആയ 'ലോക്ക് അപ്പി'ല്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിരുന്നു. ഇതേ ഷോയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ശ്രേയ കല്‍റയുമായുള്ള സംഭാഷണത്തില്‍, ഗോവിന്ദയുടെ അവിഹിതബന്ധങ്ങള്‍ തുടക്കം മുതലേ ഉള്ളതാണെന്ന് സുനിത വിശേഷിപ്പിച്ചു. സഹതാരം കോമള്‍ റാണി സ്വര്‍ണ്ണകറുമൊത്ത് ഗോവിന്ദ എയര്‍പോര്‍ട്ടില്‍ എത്തിയ ചിത്രങ്ങളെയും വീഡിയോകളെയും കുറിച്ച് ചോദിച്ചപ്പോള്‍ സുനിത പ്രതികരിച്ചത് ഇങ്ങനെയാണ്, 'അവന്റെ ബുദ്ധി നശിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇനിയിപ്പോള്‍ ഞാന്‍ എന്ത് പറയാനാണ്?'.
'സ്വന്തം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെയും കൊണ്ട് നടക്കുകയാണ്, അല്‍പ്പം നാണം തോന്നണ്ടേ? എന്തെങ്കിലും നിലവാരം വേണ്ടേ? നിങ്ങളുടെ 'ഷുഗര്‍ ഡാഡി' അത്രയും പണക്കാരനാണെങ്കില്‍ മാന്യമായ വസ്ത്രങ്ങളെങ്കിലും ധരിക്കൂ. ഞങ്ങളെക്കൂടി നോക്കൂ, ഞങ്ങള്‍ എന്ത് സ്‌റ്റൈലിലാണ് നടക്കുന്നതെന്ന്', അവര്‍ രോഷത്തോടെ കൂട്ടിച്ചേര്‍ത്തു. 1987-ലാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. ഗോവിന്ദ ബോളിവുഡില്‍ വലിയ താരമാകുന്നതിന് മുന്‍പായിരുന്നു വിവാഹം. മകള്‍ ടീന അഹൂജ ജനിച്ച ശേഷമാണ് രണ്ടു വര്‍ഷത്തോളം രഹസ്യമായി വെച്ചിരുന്ന വിവാഹബന്ധം ഇവര്‍ പരസ്യമാക്കിയത്. യഷ്‌വര്‍ദ്ധന്‍ അഹൂജ എന്നൊരു മകന്‍ കൂടി ഇവര്‍ക്കുണ്ട്.
Bollywood actor Govinda’s wife, Sunita Ahuja, has made a series of public remarks about alleged extramarital relationships involving the actor, drawing considerable attention in Bollywood. Between November 2025 and August 2026, Sunita spoke about rumours surrounding Govinda’s relationships and the emotional strain they allegedly caused within their family. She also filed for divorce but later withdrew the petition. In interviews and podcast appearances, Sunita referred to reports linking Govinda with a younger woman and said 2025 was one of the most difficult years of her life because of the rumours. She also suggested that some women may approach wealthy men for financial benefits and used the term “sugar daddy” while discussing the allegations.