‘നെപ്പോട്ടിസം’ എന്ന് പ്രേക്ഷകർ വിളിച്ചു, പക്ഷെ സത്യം മറ്റൊന്ന്; ബാധ്യതകളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള സൂര്യയുടെ അറിയാക്കഥ!

"സിനിമയോട് യാതൊരു താൽപര്യവുമില്ലാതിരുന്ന കാലത്താണ് അഭിനയിക്കേണ്ടിവരുമെന്ന വിവരം അറിയുന്നത്. അതും ഷൂട്ടിങ്ങിന് വെറും അഞ്ച് ദിവസം മുൻപ്"
‘നെപ്പോട്ടിസം’ എന്ന് പ്രേക്ഷകർ വിളിച്ചു, പക്ഷെ സത്യം മറ്റൊന്ന്; ബാധ്യതകളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള സൂര്യയുടെ അറിയാക്കഥ!
Published on

‘കറുപ്പ്’ എന്ന ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന്റെ വമ്പൻ വിജയത്തിന്റെ തിളക്കത്തിലാണ് നടൻ സൂര്യ. വിജയത്തിന് പിന്നാലെ ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തുന്ന ‘വിശ്വനാഥ് ആന്റ് സൺസ്’ എന്ന ചിത്രത്തിന്റെ പ്രതീക്ഷയുമുണ്ട്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റത്തിന് പിന്നിലെ ആരും കാണാത്ത അനുഭവങ്ങൾ സൂര്യ തുറന്നുപറയുന്നുണ്ട്. സിനിമയിലേക്കുള്ള തന്റെ യാത്രയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘നെപ്പോട്ടിസം’ എന്ന് പ്രേക്ഷകർ വിളിച്ചു, പക്ഷെ സത്യം മറ്റൊന്ന്; ബാധ്യതകളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള സൂര്യയുടെ അറിയാക്കഥ!
ധനുഷ് പടം കഴിഞ്ഞ് നേരെ പുതിയ സെറ്റിലേക്ക്!

തന്റെ സിനിമ അരങ്ങേറ്റത്തെ നെപ്പോട്ടിസമായാണ് പുറംലോകം കണ്ടതെങ്കിലും, അതിന് പിന്നിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കഥയുണ്ടായിരുന്നുവെന്ന് സൂര്യ ഓർത്തെടുത്തു. സിനിമയോട് യാതൊരു താൽപര്യവുമില്ലാതിരുന്ന കാലത്താണ് അഭിനയിക്കേണ്ടിവരുമെന്ന വിവരം അറിയുന്നത്. അതും ഷൂട്ടിങ്ങിന് വെറും അഞ്ച് ദിവസം മുൻപ്. സഹോദരൻ കാർത്തി ചെറുപ്പം മുതലേ സിനിമ സ്വപ്നം കണ്ടിരുന്നപ്പോൾ, കുടുംബത്തെ ബാധിച്ചിരുന്ന സാമ്പത്തിക ബാധ്യതകളാണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചതെന്ന് സൂര്യ തുറന്നുപറഞ്ഞു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം അമ്മയുടെ കൈകളിൽ ഏൽപ്പിക്കണമെന്ന വാശിയും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.

യാതൊരു മുൻപരിചയവുമില്ലാതെയാണ് സെറ്റിലെത്തിയതെന്നും ഓരോ ഷോട്ടിലൂടെയുമാണ് അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ സ്വയം പഠിച്ചെടുത്തതെന്നും സൂര്യ പറഞ്ഞു. പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായിരുന്നിട്ടും, അച്ഛന്റെ അഭിനയശൈലിയോ മാനറിസങ്ങളോ തന്റെ കഥാപാത്രങ്ങളെ സ്വാധീനിക്കാതിരിക്കാനായി ബോധപൂർവം അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നതുപോലും ഒഴിവാക്കിയിരുന്നുവെന്നും താരം വെളിപ്പെടുത്തി.

തുടക്കകാലത്ത് ഏറെ നാണംകുണുങ്ങിയായിരുന്ന ഒരു യുവ നടനിൽ നിന്ന് ‘കാക്ക കാക്ക’ പോലെയുള്ള ചിത്രങ്ങളിലൂടെ മാസ് പെർഫോമറിലേക്കുള്ള സൂര്യയുടെ വളർച്ചയെ അത്ഭുതത്തോടെയാണ് നടി രാധിക ശരത്കുമാറിനെപ്പോലുള്ള മുതിർന്ന താരം ഓർത്തെടുത്തത്. സിനിമയിൽ മുൻപരിചയമില്ലാതെ എത്തിയ സൂര്യ പിന്നീട് തന്റേതായ അഭിനയശൈലി രൂപപ്പെടുത്തിയെന്നും രാധിക പറഞ്ഞു.

‘നെപ്പോട്ടിസം’ എന്ന് പ്രേക്ഷകർ വിളിച്ചു, പക്ഷെ സത്യം മറ്റൊന്ന്; ബാധ്യതകളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള സൂര്യയുടെ അറിയാക്കഥ!
റീൽ ലൈഫിൽ മാത്രമല്ല, റിയൽ ലൈഫിലും റിയൽ ഹീറോ!

തുടക്കകാലത്ത് താൻ വരുത്തിയ തെറ്റുകളെല്ലാം ക്ഷമിച്ച് തനിക്ക് പ്രേക്ഷകർ നൽകിയ സ്നേഹമാണ് സിനിമയോട് പൂർണ ഉത്തരവാദിത്തമുള്ളയാളായി മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നും സൂര്യ പറഞ്ഞു. പ്രേക്ഷകർ നൽകിയ പിന്തുണയാണ് ഓരോ സിനിമയെയും കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ തന്നെ പഠിപ്പിച്ചതെന്നും താരം വ്യക്തമാക്കി.

ഓഗസ്റ്റ് 14 നാണ് സൂര്യ നായകനാകുന്ന ടവിശ്വനാഥ് ആന്‍ഡ് സണ്‍സ്ട തിയേറ്ററുകളിലേക്ക് എത്തുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ സംവിധാനം. മമിത ബൈജു നായികയാകുന്ന സിനിമയില്‍ രവീണ ടണ്ടനും രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന ടവിശ്വനാഥ് ആൻഡ് സൺസ്ട, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

Summary

Suriya reveals how family financial struggles and a desire to support his mother pushed him into acting with just five days of preparation. From an inexperienced star kid to a Tamil cinema superstar, he recalls learning through mistakes, avoiding Sivakumar’s mannerisms, earning audience love, and reaching Viswanath and Sons today.

Madism Digital
madismdigital.com