'ചരിത്രത്തെ വളച്ചൊടിച്ചു'; 'പരാശക്തി' നിരോധിക്കാൻ തമിഴ്നാട് യൂത്ത് കോൺഗ്രസിന്റെ ആഹ്വാനം

അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കെ. കാമരാജ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.
'ചരിത്രത്തെ വളച്ചൊടിച്ചു'; 'പരാശക്തി' നിരോധിക്കാൻ തമിഴ്നാട് യൂത്ത് കോൺഗ്രസിന്റെ ആഹ്വാനം
Published on

ശിവകർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം 'പരാശക്തി' നിരോധിക്കണമെന്നും ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചതിന് അണിയറണപ്രവർത്തകർ മാപ്പു പറയണമെന്നും തമിഴ്‌നാട് യൂത്ത് കോൺഗ്രസ് കമ്മിറ്റി. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചു എന്നും, കോൺഗ്രസ് നേതാക്കളെ തെറ്റായി ചിത്രീകരിച്ചു എന്നൊക്കെയാണ് സിനിമയ്‌ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ. കൂടാതെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കെ. കാമരാജ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപകീർത്തികരമായി ചിത്രീകരിച്ചതായും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

പരാതികൾ പരിഹരിക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് തമിഴ്നാട് യൂത്ത് കോൺഗ്രസിന്റെ മുന്നറിയിപ്പ്. പാർട്ടിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ പുറത്തിറക്കിയ പ്രസ്താവന, ഐഎൻസി വക്താവായ എം. കുമാരമംഗലം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ചരിത്രത്തിൽ നടന്നിട്ടില്ലാത്ത സംഭവങ്ങളിൽ, അന്തരിച്ച ദേശീയ നേതാക്കളെ സങ്കൽപ്പത്തിനനുസരിച്ച് ചിത്രീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന വസ്തുത സിനിമ നിർമ്മിച്ച വിഡ്ഢികൾക്ക് അറിയില്ലെന്ന് തോന്നുന്നു. ചരിത്രപരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത രംഗങ്ങളാണ് വളരെ ധിക്കാരപരമെന്നോണം ചിത്രത്തിൽ സൃഷ്ടിച്ചിരിക്കുന്നത്,' എന്ന് പ്രസ്താവനയിൽ പറയുന്നു.

1960-കളിലെ വിദ്യാർത്ഥി വിപ്ലവവും ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളും പ്രമേയമാക്കിയ പരാശക്തി, ജനുവരി 10-നാണ് റിലീസ് ചെയ്തത്. സെൻസർ ബോർഡിൽ നിന്ന് 25ഓളം കട്ടുകൾ ചിത്രത്തിന് ലഭിച്ചിരുന്നു, ചില രംഗങ്ങൾ സാങ്കൽപ്പികമാണെന്ന് ലേബൽ ചെയ്തിട്ടുമുണ്ട്. ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്.

English Summary: The Tamil Nadu Youth Congress has demanded a ban on the film Parasakthi

Related Stories

No stories found.
Madism Digital
madismdigital.com