ബോക്‌സ് ഓഫീസില്‍ 'ജനനായക' തരംഗം; ആദ്യദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 78.27 കോടി

വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിങ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്
ബോക്‌സ് ഓഫീസില്‍ 'ജനനായക' തരംഗം; ആദ്യദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 78.27 കോടി
Published on

ദളപതി വിജയിയുടെ അവസാന ചിത്രമായ 'ജനനായകന്‍' ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നു. ഇന്ത്യയിലും വിദേശത്തും മികച്ച ഓപ്പണിങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിജയ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന സിനിമ എന്ന നിലയില്‍ ആദ്യ ദിനത്തില്‍ തന്നെ വന്‍ ജനപങ്കാളിത്തമാണ് തിയറ്ററുകളില്‍ അനുഭവപ്പെട്ടത്. ട്രേഡ് വെബ്‌സൈറ്റായ സാക്‌നില്‍ക്കിന്റെ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ജനനായകന്‍ റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 41 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. രാജ്യത്തുടനീളം 13,067 ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്.

ഇന്ത്യയിലെ ഗ്രോസ് കളക്ഷനായ 48.27 കോടി രൂപയും വിദേശത്തു നിന്നുള്ള ഗ്രോസ് കളക്ഷനായ 30 കോടി രൂപയും ഉള്‍പ്പെടെ, ചിത്രത്തിന്റെ ആദ്യദിന വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ ഏകദേശം 78.27 കോടി രൂപയിലെത്തി. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കളക്ഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തമിഴില്‍ നിന്ന് 36.50 കോടി രൂപയും, തെലുങ്ക് പതിപ്പില്‍ നിന്ന് 2.75 കോടി രൂപയും ഹിന്ദി പതിപ്പില്‍ നിന്ന് 1.75 കോടി രൂപയുമാണ് ചിത്രം നേടിയത്. എല്ലാ ഭാഷകളിലുമായി ഇന്ത്യയില്‍ 41.6 ശതമാനം തിയറ്റര്‍ ഒക്യുപന്‍സിയാണ് ജനനായകന്‍ രേഖപ്പെടുത്തിയത്. ഇതില്‍ തമിഴ്‌നാടാണ് ഏറ്റവും മുന്നില്‍. തമിഴ് പതിപ്പിന് മൊത്തത്തില്‍ 68.31 ശതമാനം ഒക്യുപന്‍സി ലഭിച്ചു. രാവിലത്തെ ഷോകളില്‍ 73.85 ശതമാനത്തോടെ തുടങ്ങി, ഉച്ചയ്ക്ക് 62.46 ശതമാനമായും വൈകുന്നേരം 63.62 ശതമാനമായിരുന്നു തിയറ്റര്‍ ഒക്യുപന്‍സി.

അതേസമയം, വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിങ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്. ലിയോ, ഗോട്ട് എന്നിവയാണ് ഏറ്റവും വലിയ ഓപണിങ് നേടിയ വിജയ് ചിത്രങ്ങള്‍. നേരത്തെ പൈറേറ്റഡ് പതിപ്പ് വലിയൊരു ശതമാനം പ്രേക്ഷകര്‍ കണ്ടു എന്നത് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഘടകമാണ്. വിജയിയുടെ അവസാന ചിത്രം എന്ന നിലയില്‍ ആദ്യദിനം ലഭിച്ച സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യ വാരാന്ത്യ ബുക്കിങില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. ഞായര്‍ വരെയുള്ള ദിനങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ബോക്‌സ് ഓഫീസില്‍ 'ജനനായക' തരംഗം; ആദ്യദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 78.27 കോടി
'ജനനായകൻ' ആവേശം അതിർത്തികൾ കടക്കുന്നു; കിമോണോ ധരിച്ച് ചെന്നൈയിൽ ആദ്യ ഷോ കാണാൻ ജാപ്പനീസ് ആരാധകരും

പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും ബോക്‌സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വീഴ്ച ചിത്രത്തിന് ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ സംഭവിച്ചില്ല. എന്നിരുന്നാലും തമിഴ്മാട്ടില്‍ നിന്നുള്ള ആകെ കളക്ഷന്‍ 50 കോടി കടക്കാത്തതില്‍ അണിയറപ്രവര്‍ത്തകാര്‍ക്ക് നിരാശയുണ്ടെന്നാണ് സൂചന. വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ സംബന്ധിച്ച് ഇനിയും അപ്‌ഡേറ്റുകള്‍ വരാനുണ്ട്. അതുകൂടി ആയാലും ആദ്യദിന കളക്ഷന്‍ 100 കോടി കടക്കാന്‍ സാധ്യതയില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകനില്‍' വെട്രി കൊണ്ടാന്‍ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്. തന്റെ വളര്‍ത്തുമകളായ വിജിയെ (മമിത ബൈജു) ഒരു സൈനികയാക്കി മാറ്റുമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹം നടത്തുന്ന പോരാട്ടമാണ് കഥാതന്തു. എന്നാല്‍ അവളുടെ പഴയകാല ജീവിതാനുഭവങ്ങള്‍ ഇതിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ നാശം വിതയ്ക്കാന്‍ പദ്ധതിയിടുന്ന ജോണ്‍ ഹിംലര്‍ എന്ന ക്രൂരനായ വില്ലനായി ബോബി ഡിയോളും ചിത്രത്തില്‍ എത്തുന്നു. തുടര്‍ന്ന് വിജയിയുടെ കഥാപാത്രവും വില്ലനും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

Summary

Thalapathy Vijay's final film before entering full-time politics, Jananayakan, has opened strongly at the global box office, earning an estimated ₹78.27 crore worldwide on its first day. According to early trade estimates, the film collected ₹41 crore net in India and ₹48.27 crore gross, with an additional ₹30 crore gross from overseas markets. The Tamil version contributed the largest share of the collections, while the film recorded an overall 41.6% occupancy across India. Despite piracy concerns and mixed reviews, Jananayakan has maintained strong weekend bookings. Directed by H. Vinoth, the action drama stars Vijay as former police officer Vetri Kondan, alongside Mamitha Baiju and Bobby Deol.

Madism Digital
madismdigital.com