'പ്രേംപാറ്റ'ക്ക് പാക്ക് അപ്; ഇനി ബി​ഗ് സ്ക്രീനിൽ

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പ്രേംപാറ്റ
'പ്രേംപാറ്റ'ക്ക് പാക്ക് അപ്; ഇനി ബി​ഗ് സ്ക്രീനിൽ
Published on

ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ക്യാംപസ് ലൈഫ് പശ്ചാത്തലമാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ ഷൂട്ടിങ് അവസാനിച്ചു. കോഴിക്കോടുവെച്ച് നടന്ന 53 ദിവസത്തെ ഷൂട്ടിങ്ങിനുശേഷം ഇന്നലെ ​ഗോ​ഗുലം ​ഗ്രാന്റിൽ സംഘടിപ്പിച്ച സംഘമത്തിൽ നായകനും നായികയുമടക്കം അഭിനോതാക്കൾ പങ്കെടുത്തു. പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധിനിത്യം നൽകിയ സിനിമയിൽ താരങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ആദ്യ ഷൂട്ടിങ് അനുഭവം പങ്കുവെച്ചു.

യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ ജോമോൻ ജ്യോതിർ ആണ് നായകനായെത്തുന്നത്. പുതുമുഖ താരമാണ് നായിക. എഴുത്തുകാരൻ ലിജീഷ് കുമാർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയിലെ പുതിയ ഒട്ടേറെ ട്രെൻഡ് സെറ്റേഴ്സ് ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങി വലിയൊരു താരനിര പ്രേംപാറ്റയിൽ ഒന്നിക്കുന്നു. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമാണം. സെന്‍ട്രല്‍ പിക്‌ചേഴ്സാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക.

‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും സുഹൈല്‍ എം. കോയയുമാണ്. ആകാശ് വര്‍ഗീസ് ജോസഫ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

'പ്രേംപാറ്റ'ക്ക് പാക്ക് അപ്; ഇനി ബി​ഗ് സ്ക്രീനിൽ
എൻഎസ്എസ് ക്യാമ്പ് പശ്ചാത്തലമായി ‘പ്രേംപാറ്റ’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

'എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്' എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ മികച്ച ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ്.

English Summary: Prempatta, directed by Aamir Pallikkal and based on campus life, has completed its 53-day shoot in Kozhikode. The youth romantic entertainer stars newcomer Jomon Jyothir in the lead role alongside a fresh female lead and several young trendsetting actors.
Senior actors including Saiju Kurup, Anusree, Siddique and Rajesh Madhavan are also part of the film. Written by Lijish Kumar, the movie will be released in theatres by Central Pictures.

Madism Digital
madismdigital.com