വിസ്മയക്ക് മുന്നിൽ ലാലേട്ടനോ?; ചർച്ചയായി 'തുടക്കം' സെക്കന്റ് ലുക്ക് പോസ്റ്റർ

പോസ്റ്ററിൽ നായകനും നായികക്കുമൊപ്പം മറ്റൊരാൾ കൂടെ പ്രതീക്ഷപ്പെടുന്നുണ്ട്
Mohanlal, Thudakkam movie poster
Mohanlal, Thudakkam movie posterimage credit: instagram
Published on

വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്ക'ത്തിൽ മോഹൻലാലും ഉണ്ടെന്ന സൂചനയുമായി സെക്കന്റ് ലുക്ക് പോസ്റ്റർ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് നായകൻ. പോസ്റ്ററിൽ നായകനും നായികക്കുമൊപ്പം മറ്റൊരാൾ കൂടെ പ്രതീക്ഷപ്പെടുന്നുണ്ട്. എന്നാൽ വിസ്മയക്ക് മുഖാമുഖമായി നിൽക്കുന്ന ആളുടെ മുഖം പോസ്റ്ററിൽ കാണുന്നില്ല. ഇത് മോഹൻലാൽ ആണോയെന്ന സംശയത്തിലാണ് പ്രേക്ഷകർ.

ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് പറത്തുവിട്ടിരുന്നു. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്കു നോക്കി ഇരിക്കുന്ന വിസ്മയയും ആശിഷുമായിരുന്നു ആ പോസ്റ്ററിലുണ്ടായിരുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. ജെയ്‌ക്സ് ബിജോയ്‌ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

English Summary: The second look poster of Thudakkam, starring Vismaya Mohanlal, has sparked speculation that Mohanlal may also be part of the film

Madism Digital
madismdigital.com