'വിശ്വാസിയല്ല, മനുഷ്യരിലാണ് എന്റെ വിശ്വാസം'; തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

ക്രിസ്ത്യൻ പശ്ചാത്തലം കഥാപാത്രങ്ങളിൽ സഹായകരമെന്ന് ടൊവിനോ; മറ്റുമത കഥാപാത്രങ്ങൾക്ക് പഠനം അനിവാര്യമെന്നും വ്യക്തമാക്കി
'വിശ്വാസിയല്ല, മനുഷ്യരിലാണ് എന്റെ വിശ്വാസം'; തുറന്നുപറഞ്ഞ് ടൊവിനോ തോമസ്
Published on

ഞാനൊരു വിശ്വാസിയല്ല. ഞാൻ വിശ്വസിക്കുന്നത് മനുഷ്യരിലാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടുള്ള ഉപകാരം ക്രിസ്ത്യൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും അഭിനയിക്കാൻ എളുപ്പമാണ് എന്നേയുള്ളു എന്ന് വ്യക്തമാക്കി ടൊവിനോ തോമസ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

ടൊവിനോയുടെ വാക്കുകൾ:

ഞാനൊരു വിശ്വാസിയല്ല. ഞാൻ വിശ്വസിക്കുന്നത് മനുഷ്യരിലാണ്. ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച് വളർന്നത് കൊണ്ട് വിശ്വാസത്തിന്റെ ഭാഗമായി കുടുംബങ്ങളിലും പള്ളിയിലുമൊക്കെ നടക്കുന്ന ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പലതും അറിയാം. അങ്ങനെ വളർന്നത് കൊണ്ട് തന്നെ സിനിമയിലൊരു ക്രിസ്ത്യൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതെല്ലാം സഹായകമാകാറുണ്ട്. ചില സിനിമകളിൽ കഥാപാത്രം പ്രാർത്ഥിക്കുന്ന രംഗങ്ങളിൽ തെറ്റായി കുരിശ് വരയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇത്തരം രംഗങ്ങൾ അഭിനയിക്കുമ്പോൾ എനിക്കത് പഠിക്കേണ്ടി വരുന്നില്ല. അങ്ങനെ സ്വാഭാവികമായും വരുന്നതിന് കാരണം മസിൽ മെമ്മറിയാണ്. നേരെ മറിച്ച് മറ്റൊരു മത പശ്ചാത്തലത്തിൽ വരുന്ന കഥാപാത്രമാണ് ചെയ്യുന്നതെങ്കിൽ തീർച്ചയായും ഞാൻ അത് പഠിക്കും

'വിശ്വാസിയല്ല, മനുഷ്യരിലാണ് എന്റെ വിശ്വാസം'; തുറന്നുപറഞ്ഞ് ടൊവിനോ തോമസ്
'പണ്ട് ലാലേട്ടനൊക്കെ സംഘട്ടനങ്ങൾ ചെയ്തത് കൈലിമുണ്ടും തോർത്തും ഉപയോഗിച്ച്, ഇന്ന് സൗകര്യങ്ങൾ കൂടി'; സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ടൊവിനോ

ടൊവിനോയുടെതായി അവസാനമിറങ്ങിയ ചിത്രം 'പള്ളിച്ചട്ടമ്പി'യാണ്. ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. 1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

'വിശ്വാസിയല്ല, മനുഷ്യരിലാണ് എന്റെ വിശ്വാസം'; തുറന്നുപറഞ്ഞ് ടൊവിനോ തോമസ്
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

English Summary: Tovino Thomas stated that he is not religious and believes in humanity. He shared that growing up in a Christian family helps him naturally portray Christian characters on screen, while he consciously learns details when playing characters from other faiths. He also spoke about his latest film Pallichattambi.

Related Stories

No stories found.
Madism Digital
madismdigital.com