തിരക്കുകൾ മൂലം ഒരിക്കൽ ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയ ചിത്രമാണ് 'പള്ളിച്ചട്ടമ്പി', കഥ കേട്ടപ്പോള്‍ 'നോ' പറയാനായില്ല; ടൊവിനോ തോമസ്

ടിജോ ജോസ് ആന്റണി വീണ്ടും കഥയുടെ കാതലായ ഭാഗം സംസാരിച്ചപ്പോഴുണ്ടായ താല്പര്യമാണ് 'പള്ളിച്ചട്ടമ്പി'യിലേക്ക് എത്തിച്ചതെന്നും ടൊവിനോ വ്യക്തമാക്കി
തിരക്കുകൾ മൂലം ഒരിക്കൽ ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയ ചിത്രമാണ് 'പള്ളിച്ചട്ടമ്പി', കഥ കേട്ടപ്പോള്‍ 'നോ' പറയാനായില്ല; ടൊവിനോ തോമസ്
Published on

'പള്ളിച്ചട്ടമ്പി' ആദ്യഘട്ടത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നില്ലെന്ന് നടൻ ടൊവിനോ തോമസ്. ടിജോ ജോസ് ആന്റണി കഥ പറഞ്ഞപ്പോൾ ചെയ്യാൻ തീരുമാനിക്കുകയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ടോവിനോയുടെ പ്രതികരണം.

ടൊവിനോ തോമസിന്റെ വാക്കുകൾ:

'പള്ളിച്ചട്ടമ്പി'യെ കുറിച്ചുള്ള ചർച്ചകൾ 2018 മുതൽ തുടങ്ങിയതാണ്. ടിജോ ആദ്യം ഈ കഥ പറഞ്ഞപ്പോൾ ചെയ്യേണ്ട എന്നായിരുന്നു തീരുമാനിച്ചത്. അതിന്റെ പ്രധാന കാരണം തന്നെ 2022 വരെ ഷൂട്ടുമായി ബന്ധപ്പെട്ടതടക്കമുള്ള ഡേറ്റുകൾ സ്വയം കൈകാര്യം ചെയ്തിരുന്നതിലൂടെയുണ്ടായ മാനസിക സംഘർഷങ്ങൾ കൊണ്ട് കൂടിയായിരുന്നു. ടിജോ എന്റെ സഹോദരന്റെ സുഹൃത്ത് കൂടി ആയത്കൊണ്ട്, ഞാനിതൊരിക്കലും ചെയ്യുന്നില്ലെന്നും, അതിന് കാരണമായ സാങ്കേതിക ബുദ്ധിമുട്ടുകളും തുറന്ന് പറയാനും സാധിച്ചു. പക്ഷേ ടിജോ വീണ്ടും കഥയുടെ കാതലായ ഭാഗം സംസാരിച്ചപ്പോഴുണ്ടായ താല്പര്യമാണ് 'പള്ളിച്ചട്ടമ്പി'യിലേക്ക് എത്തിച്ചതെന്നും ടോവിനോ കൂട്ടിച്ചേർത്തു.

1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.

സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സഹനിര്‍മ്മാതാക്കളായി മേഘശ്യാമും തന്‍സീറും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്യൂംസ് മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് റഷീദ് അഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു. അലക്‌സ് ഇ കുര്യന്‍ ലൈന്‍ പ്രൊഡ്യൂസറായും രാജേഷ് മേനോന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

English Summary: Tovino Thomas revealed that he initially declined Pallichattambi due to stress and scheduling issues, but later agreed after director Tijo Jose Antony re-narrated the core story. The film is a period drama set in the 1950s–60s.

Related Stories

No stories found.
Madism Digital
madismdigital.com