

മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ടോക്‌സികിലെ' അഭിനേതാക്കളുടെ പ്രതിഫല കണക്കുകള്‍ പുറത്ത്. ഔദ്യോഗികമായി നിര്‍മാതാക്കള്‍ സ്ഥിരീകരിക്കാത്ത കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിലെ നായകനായ യഷ് ഏകദേശം 50 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് പ്രതിഫലത്തില്‍ രണ്ടാമത്. ഏകദേശം 18 കോടിയോളം രൂപയാണ് ചിത്രത്തിനായി നയന്‍താര കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയൻതാരയെ കൂടാതെ ഹുമ ഖുറേഷി, രുക്മിണി വസന്ത്, കിയാര, താര അഗ്രീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കിയാരയുടെ പ്രതിഫലം ഏകദേശം 15 കോടിയാണെന്നാണ് റിപ്പോർട്ട്. ഹുമ ഖുറേഷി 3 കോടി, രുക്മിണി വസന്ത 3 കോടി, താര അഗ്രീസ് 3 കോടി എന്നിങ്ങനെയാണ് മറ്റുള്ള വമ്പൻ പ്രതിഫല തുകകൾ. അതേസമയം സംവിധായിക ഗീതു മോഹൻദാസിന്റെ പ്രതിഫല വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കെജിഎഫിന് ശേഷം യഷ് എത്തുന്ന ചിത്രമെന്ന നിലയിൽ 'പാൻ ഇന്ത്യൻ ഹൈപ്പിലാണ്' 'ടോക്സിക്' എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും ചിത്രം നേരത്തെ പ്രഖ്യാപിച്ച സമയത്ത് തന്നെ തിയറ്ററുകളിലെത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Unverified reports reveal massive remuneration figures for the pan-Indian film Toxic, directed by Geethu Mohandas. Yash reportedly earns around ₹50 crore as the lead, followed by Nayanthara with ₹18 crore.