സൗഹൃദത്തില്‍ വിള്ളലോ?; പിറന്നാള്‍ ആശംസയില്ല, ഇന്‍സ്റ്റഗ്രാമില്‍ വിജയ്‌യെ അണ്‍ഫോളോ ചെയ്ത് തൃഷ

വെള്ളിത്തിരയ്ക്ക് പുറത്തും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന തൃഷയുടെ ഈ അപ്രതീക്ഷിത നീക്കം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
സൗഹൃദത്തില്‍ വിള്ളലോ?; പിറന്നാള്‍ ആശംസയില്ല, ഇന്‍സ്റ്റഗ്രാമില്‍ വിജയ്‌യെ അണ്‍ഫോളോ ചെയ്ത് തൃഷ
Published on

തമിഴകത്തെ ഏറ്റവും ജനപ്രിയ ഓണ്‍-സ്‌ക്രീന്‍ ജോഡികളായ മുഖ്യമന്ത്രി വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലെന്നു സൂചന. ഇരുവരുംപ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതില്‍ ചര്‍ച്ചയായിരുന്നു. അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോഴും തൃഷയുണ്ടായിരുന്നു. നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനും വിജയ് എത്തിയത് തൃഷയ്ക്ക് ഒപ്പമായിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ വിജയ്യെ അണ്‍ഫോളോ ചെയ്തിര്‍ക്കുകയാണ് തൃഷ. ഇന്നലെ വിജയ്യുടെ 52-ാം പിറന്നാള്‍ കൂടിയായിരുന്നു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുമൊക്കെ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലാ വര്‍ഷവും വിജയ്ക്ക് ആശംസകള്‍ നേരാറുള്ള തൃഷ ഇത്തവണ പിറന്നാള്‍ ആശംസകള്‍ നേരാത്തതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ എന്തോ പ്രശ്നമുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. 2023 മുതല്‍ തൃഷ പിറന്നാളിന് വിജയ്ക്ക് ആശംസകള്‍ നേരാറുണ്ടായിരുന്നു. സാധാരണമായി പ്രിയ സുഹൃത്ത്, ലെജന്‍ഡ് എന്നൊക്കെ എഴുതിയാണ് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാറുള്ളത്.

'ഗില്ലി' മുതല്‍ 'ലിയോ' വരെ നീളുന്ന തമിഴ് സിനിമയിലെ ഏറ്റവും ഹിറ്റ് കൂട്ടുകെട്ടാണ് വിജയ്യും തൃഷയും. ', 'തിരുപ്പാച്ചി', 'ആദി', 'കുരുവി' തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നായി ഇവര്‍ മാറി. ലിയോയിലൂടെയുള്ള തൃഷയുടെ തിരിച്ചുവരവ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വെള്ളിത്തിരയ്ക്ക് പുറത്തും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന തൃഷയുടെ ഈ അപ്രതീക്ഷിത നീക്കം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെങ്കിലും വിജയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങളോ പോസ്റ്റുകളോ തൃഷ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.

സൗഹൃദത്തില്‍ വിള്ളലോ?; പിറന്നാള്‍ ആശംസയില്ല, ഇന്‍സ്റ്റഗ്രാമില്‍ വിജയ്‌യെ അണ്‍ഫോളോ ചെയ്ത് തൃഷ
ബിടിഎസ് താരത്തിന് നിരന്തരം പ്രേമലേഖനങ്ങളും ഫോൺകോളുകളും, ഡോർ ബെൽ അടിച്ചത് 133 തവണ; യുവതിയെ നാടുകടത്താൻ ദക്ഷിണകൊറിയ

അതേസമയം, വിജയ്യും ഭാര്യ സംഗീതാ സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിജയ്യുടെ അമ്മ ശോഭാ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശക്തമായി ഇടപെട്ടുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചന കേസ് നല്‍കിയത്. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും നിര്‍ണായകമായ ഘട്ടങ്ങളിലൂടെ വിജയ് കടന്നുപോകുമ്പോള്‍, സോഷ്യല്‍ മീഡിയയിലെ ഈ 'അണ്‍ഫോളോ' വലിയൊരു രാഷ്ട്രീയ-സിനിമാ ചര്‍ച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതിനോട് ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Speculation is growing about a possible rift between Tamil stars Vijay and Trisha Krishnan after Trisha reportedly unfollowed Vijay on Instagram. The move has attracted attention because she also did not post a birthday message for Vijay on his 52nd birthday, unlike previous years when she regularly shared wishes. Fans have pointed out that Trisha continues to keep her old photos and posts featuring Vijay on her Instagram profile, despite unfollowing him.

Madism Digital
madismdigital.com