റിയാലിറ്റി ഷോ വിജയത്തിന് പിന്നാലെ ബലാത്സംഗ - വധ ഭീഷണികള്‍ നേരിട്ടു; ചര്‍ച്ചയായി ഉര്‍ഫിയുടെ പോസ്റ്റ്

ഉര്‍ഫിയുടെ പോസ്റ്റിന് താഴെ അവര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്
റിയാലിറ്റി ഷോ വിജയത്തിന് പിന്നാലെ ബലാത്സംഗ - വധ ഭീഷണികള്‍ നേരിട്ടു; ചര്‍ച്ചയായി ഉര്‍ഫിയുടെ പോസ്റ്റ്
Published on

റിയാലിറ്റി ഷോ ദി ട്രേറ്റേഴ്സ് സീസണ്‍ 1 ന് ശേഷം നിരവധി ഭീഷണികള്‍ നേരിട്ടതായി നടിയും സോഷ്യല്‍ മീഡിയ താരവുമായ ഉര്‍ഫി ജാവേദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ഊര്‍ഫിയുടെ പ്രതികരണം. താന്‍ നേരിട്ട നിരവധി അനുഭവങ്ങളെ കുറിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റ് പിന്നാലെ താരം പിന്‍വലിക്കുകയും ചെയ്തു.

റിയാലിറ്റി ഷോ ദി ട്രേറ്റേഴ്സ് സീസണ്‍ 1 വിജയിച്ചതിന് ശേഷം വലിയ തോതില്‍ ട്രോളുകള്‍ക്ക് വിധേയയായി. ഇതിന് അപ്പുറത്ത് ബലാത്സംഗ, വധ ഭീഷണികള്‍ പോലും ലഭിക്കുന്ന നിലയുണ്ടായി. ചിലര്‍ തന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിക്കുക പോലും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ നേര്‍ സാക്ഷ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, ബലാത്സംഗ, വധ ഭീഷണികള്‍ പതിവാണെന്നുമാണ് ഉര്‍ഫി ജാവേദ് പറയുന്നത്. ഉര്‍ഫിയുടെ പോസ്റ്റിന് താഴെ അവര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ട്രോളുകള്‍ കരിയറിനെ ബാധിക്കരുതെന്നും ആരാധകര്‍ ഉര്‍ഫിയോട് പറഞ്ഞു.

റിയാലിറ്റി ഷോ വിജയത്തിന് പിന്നാലെ ബലാത്സംഗ - വധ ഭീഷണികള്‍ നേരിട്ടു; ചര്‍ച്ചയായി ഉര്‍ഫിയുടെ പോസ്റ്റ്
തുടരെ തുടരെ മൂന്ന് റിലീസുകൾ, പൃഥ്വിരാജിന് പകരക്കാരനായി നായകവേഷവും; മലയാളസിനിമയുടെ 'പ്രേംപാറ്റ'യാകുന്ന ജോമോൻ ജ്യോതിർ

2025 ജൂണില്‍ ആമസോണ്‍ പ്രൈമില്‍ ആയിരുന്നു ദി ട്രെയ്റ്റേഴ്സ് റിലീസ് ചെയ്തത്. ഉര്‍ഫി ജാവേദും നികിത ലൂഥറും ദി ട്രെയ്റ്റേഴ്സ് സീസണ്‍ 1 ലെ വിജയികളായിരുന്നു. 70.5 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ഇരുവരും പങ്കിട്ടത്. അന്‍ഷുല കപൂര്‍, അപൂര്‍വ, ആശിഷ് വിദ്യാര്‍ത്ഥി, എല്‍നാസ് നൊറൂസി, ഹര്‍ഷ് ഗുജ്റാള്‍, ജന്നത്ത് സുബൈര്‍, ജാന്‍വി ഗൗര്‍, ജാസ്മിന്‍ ഭാസിന്‍, കരണ്‍ കുന്ദ്ര, ലക്ഷ്മി ലുബ്ര, മഹീപ് മഞ്ചു, മഹീപ് മഞ്ചു, മഹീപ് മഞ്ചു, മഹീപ് മഞ്ചു, മഹീപ് മഞ്ചു, മഹീപ് കപൂര്‍, അപൂര്‍വ. ഝാ, റഫ്താര്‍, രാജ് കുന്ദ്ര, സാഹില്‍ സലാത്തിയ, സുധാന്‍ഷു പാണ്ഡെ, സൂഫി മോത്തിവാല, ഉര്‍ഫി ജാവേദ്.

Summary

English Summary: Actress and social media influencer Uorfi Javed has revealed that she faced numerous threats after the first season of the reality show The Traitors. She shared a detailed post on Instagram describing several troubling experiences and challenges she encountered following her appearance on the show. However, shortly after posting, Uorfi deleted the post from her Instagram account. The revelation has sparked discussions among fans and social media users about the pressures and harassment faced by public figures online.

Madism Digital
madismdigital.com